ഇന്‍ഡോര്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരവും പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഒക്‌ടോബര്‍ 23ന് പാകിസ്ഥാനെതിരെയാണ് ടീം ആദ്യ മത്സരത്തിനിറങ്ങുക. എന്നാല്‍ നാളെ (ഒക്‌ടോബര്‍-6) തന്നെ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറക്കും. നേരത്തെയുള്ള ടീമിന്‍റെ ഈ യാത്രയുടെ രഹസ്യം തെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
ഓസീസ് സാഹചര്യങ്ങള്‍ കളിക്കാരെ കൂടുതല്‍ പരിചയപ്പെടുത്തുകയാണ് നേരത്തെയുള്ള യാത്രയ്‌ക്ക് പിന്നിലെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. പെർത്തിൽ നടക്കുന്ന പ്രിപ്പറേറ്ററി ക്യാമ്പിലുടെ ഓസ്‌ട്രേലിയയിലെ അതുല്യമായ പേസും ബൗൺസും ശീലമാക്കുക എന്നതാണ് ടീമിന്‍റെ പ്രാഥമിക ലക്ഷ്യം. തങ്ങളുടെ കളിക്കാരില്‍ കുടുതല്‍ പേരും ഓസ്‌ട്രേലിയയില്‍ കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല.
സാഹചര്യങ്ങള്‍ മനസിലാക്കി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന് ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്‌ക്കുമെതിരായ മത്സരങ്ങൾ നിർണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് വീതം മത്സരങ്ങളടങ്ങിയ രണ്ട് പരമ്പര വിജയങ്ങളിൽ നിന്നും ടീമിന് ഒരുപാട് നേട്ടങ്ങൾ ലഭിച്ചതായും ദ്രാവിഡ് വ്യക്തമാക്കി.