അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് രണ്ടാം സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്തിനെയാണ് ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ഒന്ന് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ആറ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമായിരുന്നു രോഹിതും സംഘവും തോല്‍വി വഴങ്ങിയത്. അതേസമയം ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം.
ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം ഞായറാഴ്‌ച ഫൈനലില്‍ പാകിസ്ഥാനെ നേരിടും. മെല്‍ബണിലാണ് കലാശപ്പോരാട്ടം. ആദ്യ സെമിയില്‍ കിവീസിനെ തകര്‍ത്തായിരുന്നു പാക് പട ഫൈനലിലേയ്ക്ക് മുന്നേറിയത്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിങ്
ഇംഗ്ലണ്ട് ടീം:ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍), അലക്‌സ് ഹെയ്‌ല്‍സ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, മൊയീന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറന്‍, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്