സിഡ്‌നി : ടി20 ലോകകപ്പ് സൂപ്പര്‍ 12 ലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ നെതര്‍ലാന്‍ഡ്‌സിനെ ഫീല്‍ഡിങ്ങിനയച്ചു. പാകിസ്ഥാനെതിരായി കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയമാണ് ലക്ഷ്യം. താരതമ്യേന ദുര്‍ബലരായ നെതര്‍ലാന്‍ഡ്സിനെതിരെയുള്ള മത്സരം പരീക്ഷണത്തിനുള്ള അവസരമായാകും ഇന്ത്യന്‍ ടീം കാണുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വമ്പന്‍ മത്സരത്തിന് മുന്‍പ് ടീമില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കണ്ടെത്താനാകും ഇന്ത്യയുടെ ശ്രമം.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയാണ് നെതര്‍ലാന്‍ഡ്‌സ് ഇന്ത്യക്കെതിരായ മത്സരത്തിനിറങ്ങുന്നത്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ 9 റണ്‍സിനായിരുന്നു നെതര്‍ലാന്‍ഡ്‌സിന്‍റെ തോല്‍വി. ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും അവരുടെ ശ്രമം.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍:രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മൊഹമ്മദ് ഷാമി, അര്‍ഷ്‌ദീപ് സിങ്
നെതര്‍ലാന്‍ഡ്‌സ് പ്ലെയിങ് ഇലവന്‍:വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, ടോം കൂപ്പർ, സ്കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റന്‍), ടിം പ്രിംഗിൾ, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, ഫ്രെഡ് ക്ലാസ്സെൻ, പോൾ വാൻ മീകെരെൻ