കേരളം

kerala

ടി20 ലോകകപ്പ്: വേണ്ടത് വമ്പൻ ജയം, ടോസ് നഷ്ടമായ ഇന്ത്യ ബാറ്റ് ചെയ്യുന്നു

By

Published : Nov 3, 2021, 7:31 PM IST

ആദ്യ രണ്ട് മത്സരങ്ങളിലും വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യക്ക് അഫ്‌ഗാനിനെതിരെ മികച്ച മാർജിനിൽ വിജയിച്ചാൽ മാത്രമേ സെമിഫൈനലിലേക്കുള്ള സാധ്യത നിലനിര്‍ത്താനാവു.

t20 world cup  india vs afghanistan  ടി20 ലോകകപ്പ്  ഇന്ത്യ- അഫ്‌ഗാന്‍  വിരാട് കോലി
ടി20 ലോകകപ്പ്: ഇന്ത്യയ്‌ക്ക് ടോസ് നഷ്ടം; അഫ്‌ഗാനിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു

അബുദബി: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വീണ്ടും ടോസ് നഷ്ടം. ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിലും വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യക്ക് അഫ്‌ഗാനിനെതിരെ മികച്ച മാർജിനിൽ വിജയിച്ചാൽ മാത്രമേ സെമിഫൈനലിലേക്കുള്ള സാധ്യത നിലനിര്‍ത്താനാവു.

ഇന്ത്യന്‍ നിരയില്‍ പരിക്ക് മാറിയ സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി. മിസ്റ്ററി സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവിചന്ദ്ര അശ്വിനും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അഫ്‌ഗാന്‍ ടീമില്‍ സ്‌പിന്നര്‍ മുജീബുര്‍ റഹ്മാന്‍ പുറത്തായി. അബുദബിയില്‍ നടന്ന എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ചത് രണ്ടാമതു ബാറ്റു ചെയ്തവരാണ്.

ആദ്യമത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ടു വിക്കറ്റിനും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. മറുവശത്ത് മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു തോൽവിയുമാണ് അഫ്‌ഗാനുള്ളത്.

സ്‌കോട്ട്ലന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സിനും തോല്‍പ്പിച്ച സംഘം പാക്കിസ്ഥാനോടാണ് തോല്‍വി വഴങ്ങിയത്. ഗ്രൂപ്പ് രണ്ടിലെ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അഫ്‌ഗാനാവട്ടെ നാല് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details