കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗില്‍ ലാഹോർ ക്വലാൻഡേഴ്‌സിനെ അഞ്ച് വിക്കറ്റിന് തകർത്ത് കറാച്ചി കിങ്സിന് കിരീടം. ബാബർ അസമിന്‍റെ മികച്ച ബാറ്റിങ് പ്രകടനമാണ് കറാച്ചിക്ക് വിജയം സമ്മാനിച്ചത്. കറാച്ചിയുടെ കന്നി പിഎസ്എല്‍ കിരീടമാണിത്.
കറാച്ചി കിങ്സിന് കന്നി പിഎസ്എല്‍ കിരീടം
കറാച്ചി കിങ്സിന്‍റെ വിജയം അഞ്ച് വിക്കറ്റിന്. ബാബർ അസമിന്‍റെ മികച്ച പ്രകടനമാണ് കറാച്ചിക്ക് കിരീടം സമ്മാനിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ലാഹോർ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 134 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ കറാച്ചി എട്ട് പന്ത് ശേഷിക്കെയാണ് വിജയലക്ഷ്യം മറികടന്നത്. ബാബർ അസം 49 പന്തില്‍ ഏഴ് ബൗണ്ടറിയടക്കം 63 റൺസെടുത്തു. കറാച്ചിക്ക് വേണ്ടി വഖാസ് മക്‌സൂദ്, ഉമൈദ് ആസിഫ്, അർഷാദ് ഇക്ബാല്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 38 റൺസെടുത്ത തമീം ഇക്ബാലാണ് ലാഹോറിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. കറാച്ചിക്ക് വേണ്ടി ബാബർ അസമിന് പുറമെ ചാഡ്‌വിക്ക് വാൾട്ടൺ(27) മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്‌ചവച്ചത്.
ഫെബ്രുവരി 20ന് ആരംഭിച്ച പാകിസ്ഥാൻ സൂപ്പർ ലീഗ് കൊവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു. മാർച്ച് 15 വരെ 30 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ആറ് ടീമുകളാണ് ലീഗില്‍ പങ്കെടുത്തത്.