ദുബായ്: ഐസിസി ടി20 റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത്. പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെ പിന്തള്ളിയാണ് സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്തേക്കെത്തിയത്. 863 റേറ്റിങ് പോയിന്‍റാണ് സൂര്യകുമാറിനുള്ളത്. റിസ്വാന് 842 പോയിന്‍റാണുള്ളത്.
T20 Ranking: ഉദിച്ചുയർന്ന് സൂര്യകുമാർ; ടി20 റാങ്കിങ്ങിൽ റിസ്വാനെ പിൻതള്ളി ഒന്നാം സ്ഥാനത്ത് - ഉദിച്ചുയർന്ന് സൂര്യകുമാർ
863 റേറ്റിങ് പോയിന്‍റുമായാണ് സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്തേക്കെത്തിയത്. വിരാട് കോലിക്ക് ശേഷം ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യൻ താരമാണ് സൂര്യകുമാർ.
ടി20 റാങ്കിങ്ങിൽ വിരാട് കോലിക്ക് ശേഷം ഒന്നാം റാങ്കിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്. ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ മികച്ച റേറ്റിങ് പോയിന്‍റ് കൂടിയാണ് സൂര്യകുമാർ സ്വന്തമാക്കിയത്. 2014 സെപ്‌റ്റംബറിൽ കോലി നേടിയ 897 റണ്‍സാണ് ഒരു ഇന്ത്യൻ താരത്തിന്‍റെ ഉയർന്ന പോയിന്‍റ്. 2014 സെപ്‌റ്റംബർ മുതൽ 2017 ഡിസംബർ വരെ 1,013 ദിവസമാണ് കോലി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ 25 പന്തിൽ പുറത്താകാതെ നേടിയ 51 റണ്‍സും ദക്ഷിണാഫ്രിക്കക്കെതിരെ 40 പന്തിൽ പുറത്താകാതെ നേടിയ 68 റണ്‍സുമാണ് സൂര്യകുമാറിനെ റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സൂര്യകുമാര്‍ യാദവ് ടി20 അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷം എട്ട് അര്‍ദ്ധസെഞ്ചുറിയും ഒരു സെഞ്ചുറിയും താരം നേടി.