കേരളം

kerala

ETV Bharat / sports

'അചഞ്ചലമായ പിന്തുണയ്‌ക്ക് നന്ദി'; ക്രിക്കറ്റ് മതിയാക്കി സുരേഷ്‌ റെയ്‌ന - Suresh Raina twitter

മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.

Suresh Raina retires from all formats of cricket  Suresh Raina  IPL  chennai super kings  സുരേഷ്‌ റെയ്‌ന  സുരേഷ്‌ റെയ്‌ന വിരമിച്ചു  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍  Suresh Raina twitter
'അചഞ്ചലമായ പിന്തുണയ്‌ക്ക് നന്ദി'; ക്രിക്കറ്റ് മതിയാക്കി സുരേഷ്‌ റെയ്‌ന

By

Published : Sep 6, 2022, 1:29 PM IST

ന്യൂഡല്‍ഹി: ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ട്വിറ്ററിലൂടെയാണ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

"രാജ്യത്തെയും സംസ്ഥാനമായ യുപിയെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞത് തികഞ്ഞ ബഹുമതിയാണ്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ ആരാധകരുടെയും പിന്തുണയ്‌ക്കും, എന്‍റെ കഴിവുകളിൽ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസത്തിനും നന്ദി", റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍, ബിസിസിഐ, ഐപിഎല്‍, രാജീവ് ശുക്ല എന്നിവരെ ടാഗ് ചെയ്‌താണ് താത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 2020 ഓഗസ്റ്റ് 15ന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച റെയ്‌ന ഐപിഎല്ലില്‍ കളിച്ചിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ എക്കാലത്തേയും ബാറ്റര്‍ എന്ന വിശേഷണവും മുന്‍ നായകന്‍ കൂടിയായ റെയ്‌നയ്‌ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ മെഗാലേലത്തില്‍ താരത്തെ ചെന്നൈ കൈവിട്ടിരുന്നു. മറ്റ് ടീമുകളും താരത്തിനായി രംഗത്ത് എത്താതിരുന്നതോടെ സീസണില്‍ കളിക്കാന്‍ റെയ്‌നയ്‌ക്ക് കഴിഞ്ഞിരുന്നില്ല.

ഐപിഎല്ലിലെ ഏക്കാലത്തേയും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനാണ് 35കാരനായ സുരേഷ് റെയ്‌ന. ലീഗില്‍ 205 മത്സരങ്ങളില്‍ നിന്നും 5528 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഇതില്‍ 4,687 റണ്‍സും ചെന്നൈക്ക് വേണ്ടിയാണ് താരം നേടിയത്.

ടീമിനൊപ്പം നാല് തവണ കിരീടം നേടാന്‍ റെയ്‌നയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 13 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ 18 ടെസ്റ്റിലും 226 ഏകദിനങ്ങളിലും 78 ടി20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്‌ക്കായി കളിച്ചത്.

ABOUT THE AUTHOR

...view details