കേരളം

kerala

ETV Bharat / sports

'ഹാർദിക് റിസൾട്ട് ഉണ്ടാക്കിയിട്ടുണ്ട്.. രണ്ട് വർഷമായി രോഹിതിന് അത് കഴിയുന്നില്ല'...വിമർശനങ്ങൾക്കിടെ ഗവാസ്‌കർ പറയുന്നു

Sunil Gavaskar on Mumbai Indians captaincy: ഐപിഎല്ലില്‍ കുറച്ച് വർഷങ്ങളായി നമ്മള്‍ കണ്ടിരുന്ന രോഹിത്തിനെയല്ല കഴിഞ്ഞ സീസണില്‍ കാണാന്‍ കഴിഞ്ഞതെന്ന് ഇന്ത്യയുടെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍.

Sunil Gavaskar on Mumbai Indians captaincy  Hardik Pandya  Rohit Sharma  Sunil Gavaskar on Rohit Sharma  Sunil Gavaskar Hardik Pandya Mumbai Indians  Sunil Gavaskar on Rohit Sharma  രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ്  രോഹിത് ശര്‍മയെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍  ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍  Sunil Gavaskar
Sunil Gavaskar Mumbai Indians captaincy Hardik Pandya Rohit Sharma

By ETV Bharat Kerala Team

Published : Dec 18, 2023, 3:05 PM IST

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അടുത്ത സീസണിലേക്കായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ നീക്കി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ചുമതല നല്‍കിയതായി അടുത്തിടെയാണ് മുംബൈ ഇന്ത്യന്‍സ് അറിയിച്ചത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain) ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് പ്രസ്‌തുത തീരുമാനമെന്ന് ടീം മാനേജ്‌മെന്‍റ് അറിയിച്ചിവെങ്കിലും കടുത്ത വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. (Sunil Gavaskar on Mumbai Indians captaincy)

ഫ്രാഞ്ചൈസിയുടെ തീരുമാനത്തിന്‍റെ ശരിതെറ്റുകളിലേക്ക് ആളുകള്‍ കടക്കേണ്ടതില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. "നമ്മൾ അതിന്‍റെ ശരികളിലേക്കും തെറ്റുകളിലേക്കും പോകേണ്ടതില്ല. പക്ഷെ, അവര്‍ എടുത്ത തീരുമാനം ടീമിന്‍റെ ഗുണത്തിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷമായി രോഹിത്തിന്‍റെ സംഭാവന, അതു ബാറ്റുകൊണ്ടുപോലുമാവട്ടെ അല്‍പം കുറഞ്ഞിട്ടുണ്ട്.

നേരത്തെ അവന്‍ വമ്പന്‍ സ്‌കോറുകള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലേക്ക് എത്തുന്നതിന് മുന്നത്തെ വര്‍ഷം മുംബൈ ഇന്ത്യന്‍സ് ഒമ്പതോ പത്തോ സ്ഥാനത്താണ് ഫിനിഷ് ചെയ്‌തതെന്ന് തോന്നുന്നു" സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ:രോഹിത്തിനായി ഡല്‍ഹിയുടെ നീക്കം ; നിരസിച്ച് മുംബൈ ഇന്ത്യന്‍സ് - റിപ്പോര്‍ട്ട്

ഐപിഎല്ലിലെ മാത്രമല്ല, അന്താരാഷ്‌ട്ര ക്രിക്കറ്റിലെയും നേതൃത്വപരമായ ഉത്തരവാദിത്തങ്ങൾ കാരണം രോഹിത് 'ക്ഷീണിതനാണെന്ന്' തോന്നിയതിനാല്‍ ആവാം മുംബൈ ഇന്ത്യൻസ് പ്രസ്‌തുത തീരുമാനം എടുത്തത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലുകളിലേക്ക് നയിച്ച ഹാർദിക്കിനെപ്പോലൊരു ക്യാപ്റ്റനെ ലഭിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതിയാവും മുംബൈ പ്രസ്‌തുത തീരുമാനം എടുത്തതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: വമ്പന്മാരെ നോട്ടമിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; താരലേലത്തില്‍ കോടികള്‍ എറിയാന്‍ ഓറഞ്ച് പട

"ഐപിഎല്ലില്‍ കുറച്ച് വർഷങ്ങളായി നമ്മള്‍ കണ്ടിരുന്ന രോഹിത്തിനെയല്ല കഴിഞ്ഞ സീസണില്‍ കാണാന്‍ കഴിഞ്ഞത്. ചിലപ്പോള്‍ അവന്‍ അല്‍പം തളര്‍ന്നിരിക്കാം. തുടര്‍ച്ചയായി അവന്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. പിന്നെ ഇന്ത്യയേയും ഫ്രാഞ്ചൈസിയേയും നയിക്കുകയും ചെയ്യുന്നു.

ALSO READ: വെടിക്കെട്ടുകാര്‍ അര്‍ഷിന്‍,ഹര്‍വിക്,അശുതോഷ്, സൗരവ്... ; എറിഞ്ഞിടുന്നവര്‍ രവിതേജ, അഭിമന്യു... ; അണ്‍ക്യാപ്‌ഡ്‌ താരങ്ങളിലെ വമ്പന്‍മാര്‍

മികച്ച ഫലങ്ങള്‍ ഉണ്ടാക്കിയ യുവ ക്യാപ്റ്റനാണ് ഹാര്‍ദിക് എന്നതാവും നിലവില്‍ ഫ്രാഞ്ചൈസി എടുത്ത തീരുമാനത്തിന് പിന്നില്‍. ഹാർദിക് രണ്ട് തവണ ഗുജറാത്തിനെ ഫൈനൽ വരെ എത്തിച്ചു. 2022-ൽ അവര്‍ കിരീടം നേടുകയും ചെയ്‌തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അവർ ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് എന്നാണ് ഞാൻ കരുതുന്നുത്. ചില സമയങ്ങളിൽ, നിങ്ങൾക്ക് പുതിയ ചിന്ത ആവശ്യമാണ്. ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയ തീരുമാനം മുംബൈ ഇന്ത്യൻസിന് ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു" ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ:'ഷെയിം ഓണ്‍ എംഐ...', ആരാധകര്‍ ഹാപ്പിയല്ല; ഹിറ്റ്‌മാനെ നായകസ്ഥാനത്ത് നിന്നും നീക്കിയതില്‍ മുംബൈ ഇന്ത്യന്‍സിന് 'പൊങ്കാല'

ABOUT THE AUTHOR

...view details