കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.
മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് നറുക്ക് വീണത്. ക്യാപ്റ്റൻ ധവാനൊപ്പം പൃഥ്വി ഷായാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. സ്പിൻ ജോഡികളായ കുല്‍ദീപ് യാദവും, യുസ്‌വേന്ദ്ര ചഹലും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.