ലണ്ടന്‍ :കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റത്തിനൊരുങ്ങി ശ്രീലങ്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ. യോര്‍ക്‌ഷെര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനായാണ് താരം കളത്തിലിറങ്ങുക. ക്ലബുമായി ദിമുത് കരുണരത്‌നെ ഹ്രസ്വകാല കരാറിൽ ഒപ്പുവച്ചു.
ക്ലബ്ബിന്‍റെ മൂന്ന് മത്സരങ്ങള്‍ക്കായാണ് താരം കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഈ ആഴ്‌ച നോർത്താംപ്ടൺഷെയറിനെതിരെയാണ് ലങ്കയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ അരങ്ങേറ്റം നടത്തുക. തുടര്‍ന്ന് മെയില്‍ ഹെഡിംഗ്‌ലിയിൽ കെന്‍റിനെതിരെയും, തുടര്‍ന്ന് എസെക്‌സിനെതിരെയുമാണ് താരം കളിക്കുക.