ബ്രിസ്‌ബേന്‍:ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ മത്സരങ്ങള്‍ വളരെ ആവേശത്തോടെയാണ് ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്നത്. ജീവന്‍ മരണപോരാട്ടങ്ങള്‍ക്കായാണ് ഓരോ ടീമും ഇപ്പോള്‍ കളത്തിലിറങ്ങുന്നത്. ഇന്ന് ബ്രിസ്‌ബേനില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ 20 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.
ഇതൊക്കെ എന്ത്!.. വൈറലാണ് ഈ പുസ്‌തക വായന, മാച്ചിനേക്കാള്‍ എന്‍റെര്‍ടെയിനിങ്ങോ ഇതെന്ന് ഐസിസി
ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനിടെയാണ് ഗാലറിയില്‍ പുസ്‌തകം വായിച്ചിരക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ ക്യാമറ പകര്‍ത്തിയത്.
ജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യതയും നിലനിര്‍ത്തിയിരുന്നു. എന്നാല്‍ മത്സരഫലത്തേക്കാള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മറ്റൊരു രസകരമായ സംഭവമാണ്. ബ്രിസ്‌ബേന്‍ ഗാലറിയിലെ ആര്‍പ്പുവിളികളെ അവഗണിച്ച് പുസ്‌തകം വായിക്കുന്ന ഒരു കാഴ്‌ചക്കാരന്‍റെ വീഡിയോ ആണിത്. ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ന്യൂസിലന്‍ഡ് ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് ഗാലറിയിലെ ജന്‍റില്‍മാന്‍റെ പുസ്‌തകം വായന മൈതാനത്തിലെ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തത്.
മത്സരാവേശത്തിനിടയിലെ പുസ്‌തകം വായന ഇന്‍സ്‌റ്റഗ്രം പേജില്‍ ഐസിസിയും ഷെയര്‍ ചെയ്‌തിട്ടുണ്ട്. മത്സരത്തേക്കാള്‍ രസകരമായതാണോ പുസ്തകം സുഹൃത്തേ? എന്ന ക്യാപ്‌ഷനായിരുന്നു വീഡിയോക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കിയിരുന്നത്.