കേരളം

kerala

ETV Bharat / sports

മഴയില്‍ നനയുമോ...? പരമ്പര പിടിക്കാന്‍ പ്രോട്ടീസും സമനിലയാക്കാന്‍ നീലപ്പടയും, ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന് - ജോഹനാസ്ബെര്‍ഗ് കാലാവസ്ഥ പ്രവചനം

South Africa vs India T20I: ദക്ഷിണാഫ്രിക്ക ഇന്ത്യ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ജയത്തോടെ പരമ്പര പിടിക്കാന്‍ ആതിഥേയര്‍. പരമ്പര സമനിലയിലാക്കാന്‍ ടീം ഇന്ത്യ.

South Africa vs India T20I  South Africa vs India 3rd T20I  South Africa vs India 3rd T20I Weather Report  South Africa vs India 3rd T20I Pitch Report  Shubman Gill  Rinku Singh Suryakumar Yadav  ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പര  ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20  ജോഹനാസ്ബെര്‍ഗ് കാലാവസ്ഥ പ്രവചനം  ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 സ്ക്വാഡ്
South Africa vs India T20I

By ETV Bharat Kerala Team

Published : Dec 14, 2023, 10:22 AM IST

ജോഹനാസ്ബെര്‍ഗ്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങും (South Africa vs India 3rd T20I). ന്യൂ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്‌ക്കാണ് മത്സരം തുടങ്ങുന്നത്. പരമ്പര സമനിലയിലാക്കാന്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും ഇന്ന് ജയം അനിവാര്യം.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക നിലവില്‍ 1-0ന് മുന്നിലാണ്. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് ആതിഥേയരായ പ്രോട്ടീസ് നേടിയത്.

ഇന്നത്തെ മത്സരം കൂടി ജയിച്ച് പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാകും ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. പരമ്പര സമനിലയാക്കുക എന്നതാണ് ടീം ഇന്ത്യയുടെ ഉദ്ധേശം. ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരുന്നു ഇന്ത്യയ്‌ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്. ആ മത്സരത്തില്‍ ഇരുവര്‍ക്കും മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. അസുഖ ബാധിതനായിരുന്ന റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ അഭാവത്തിലായിരുന്നു ഗില്‍ ഓപ്പണിങ് സ്ലോട്ടിലേക്ക് പരിഗണിക്കപ്പെട്ടത്.

ഇന്ന് കായിക ക്ഷമത വീണ്ടെടുത്ത് ഗെയ്‌ക്‌വാദ് ടീമിലേക്ക് തിരിച്ചെത്തിയാല്‍ പ്ലേയിങ് ഇലവനില്‍ ഉറപ്പായും മാറ്റമുണ്ടാകും. ഗെയ്‌ക്‌വാദ് മടങ്ങിയെത്തിയാല്‍ ജയ്‌സ്വാള്‍, ഗില്‍ എന്നിവരില്‍ നിന്നും ആരായിരിക്കും പുറത്താകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസാന മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ തിലക് വര്‍മ ഇന്നും ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.

പിന്നീടുള്ള സ്ഥാനങ്ങളില്‍ ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവര്‍ തന്നെ തുടര്‍ന്നേക്കും. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ തന്നെ ടീമില്‍ തുടരും. ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിലാണ് അഴിച്ചുപണിക്ക് സാധ്യതയുള്ളത്.

ദീപക് ചാഹര്‍ ടീമിനൊപ്പം ചേരാത്ത സാഹചര്യത്തില്‍ പേസര്‍മാരായി മുഹമ്മദ് സിറാജ്, അര്‍ഷ്‌ദീപ് സിങ്, മുകേഷ് കുമാര്‍ എന്നിവര്‍ തന്നെയാകും ടീമില്‍ ഇടം കണ്ടെത്തുക. ലോക ഒന്നാം നമ്പര്‍ ടി20 ബൗളറായ രവി ബിഷ്‌ണോയ് കുല്‍ദീപ് യാദവിനെ മറികടന്ന് ടീമിലേക്ക് എത്തുമോ എന്നതറിയാനും ടോസ് വരെ കാത്തിരിക്കണം.

ജെറാള്‍ഡ് കോറ്റ്‌സീ, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ഇന്ന് കളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ പ്രോട്ടീസ് നിരയിലും ഇന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

കാലാവസ്ഥ പ്രവചനം(South Africa vs India 3rd T20I Weather Report):മഴപ്പേടിയിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ജോഹനാസ്ബെര്‍ഗിലെ ന്യൂ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തില്‍നടക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. മഴ തടസപ്പെടുത്തിയെങ്കിലും രണ്ടാമത്ത പോരാട്ടം ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ ഓവര്‍ വെട്ടിച്ചുരിക്കിയാണ് പൂര്‍ത്തിയാക്കിയത്. അതേസമയം, ഇന്ന് മത്സരം നടക്കുന്ന ജോഹനാസ്ബെര്‍ഗില്‍ 40 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിച്ച് റിപ്പോര്‍ട്ട്(South Africa vs India 3rd T20I Pitch Report):ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചാണ് ന്യൂ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തിലേത്. എന്നിരുന്നാലും, മേഘാവൃതമായ അന്തരീക്ഷം ഫാസ്റ്റ് ബൗളര്‍മാരെ സഹായിക്കാനും സാധ്യതയുണ്ട്. സാഹചര്യം മനസിലാക്കി ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചാല്‍ മത്സരത്തില്‍ വലിയ സ്കോര്‍ പിറന്നേക്കാം.

ദക്ഷിണാഫ്രിക്ക ടി20 സ്‌ക്വാഡ്(South Africa T20I Squad against India): എയ്‌ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാൻഡ്രെ ബർഗർ, റീസ ഹെൻഡ്‌റിക്‌സ്, ഹെൻറിച്ച് ക്ലാസൻ, ഡോനോവൻ ഫെരേര, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാർഡ് വില്യംസ്, ബ്യൂറാൻ ഹെൻഡ്രിക്‌സ്.

ഇന്ത്യ ടി20 സ്‌ക്വാഡ്(India T20I Squad against South Africa): യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ, റിങ്കു സിങ്‌, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ , ജിതേഷ് ശർമ്മ , രവീന്ദ്ര ജഡേജ , വാഷിംഗ്‌ടൺ സുന്ദർ, സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്‌, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ

Also Read :ദക്ഷിണാഫ്രിക്കയെ പൊരിക്കുന്ന സൂര്യ; അഞ്ച് ഇന്നിങ്‌സില്‍ നാലിലും അര്‍ധ സെഞ്ചുറി, എലൈറ്റ് ലിസ്റ്റില്‍

ABOUT THE AUTHOR

...view details