കേരളം

kerala

'ഏറ്റവും വലിയ നിരാശ നിങ്ങളാണ്'; ഗാംഗുലിയെ കടന്നാക്രമിച്ച് ആരാധകര്‍

By

Published : Aug 10, 2022, 3:25 PM IST

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുള്ള ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ ട്വീറ്റിന് വിമര്‍ശനം.

Sourav Ganguly slammed for tweet on Indian cricket team s CWG loss  Sourav Ganguly  Indian cricket team win silver in CWG 2022  Sourav Ganguly  CWG 2022  Indian women cricket team  ട്വിറ്ററില്‍ ഗാംഗുലിക്ക് വിമര്‍ശനം  സൗരവ് ഗാംഗുലി ട്വിറ്റര്‍  സൗരവ് ഗാംഗുലി  Sourav Ganguly twitter  കോമണ്‍വെല്‍ത്ത് ഗെയിംസ്  twitter criticize Sourav Ganguly  India women cricket team  indw vs ausw  ഇന്ത്യ vs ഓസ്‌ട്രേലിയ  ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി  BCCI President Sourav Ganguly
'ഏറ്റവും വലിയ നിരാശ നിങ്ങളാണ്'; ഗാംഗുലിയെ കടന്നാക്രമിച്ച് ആരാധകര്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുള്ള ട്വീറ്റില്‍ പുലിവാല് പിടിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയ ഇന്ത്യയ്‌ക്ക് വെള്ളിയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയ ഗാംഗുലി, ജയിക്കാന്‍ കഴിയുമായിരുന്ന ഒരു മത്സരത്തിലെ തോല്‍വിയില്‍ നിരാശരായാവും അവര്‍ മടങ്ങുകയെന്നുമാണ് ട്വീറ്റ് ചെയ്‌തത്.

ബിസിസിഐ അധ്യക്ഷന്‍റെ ഈ ട്വീറ്റിനെതിരെയാണ് ഒരുകൂട്ടം ആരാധകര്‍ രംഗത്തെത്തിയത്. വെള്ളി നേടിയതിന് സന്തോഷിക്കേണ്ട അവര്‍, ഇത്തരത്തിലുള്ള ഒരു ബോര്‍ഡ് അധ്യക്ഷനെ ലഭിച്ചതിനാണ് നിരാശപ്പെടേണ്ടത് എന്നാണ് ചിലര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തലപ്പത്തിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് മോശമാണെന്നും ചിലര്‍ പറയുന്നു.

എന്നാല്‍ ഗാംഗുലിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണം അര്‍ഹിച്ചിരുന്ന അവര്‍ക്ക് അത് ലഭിക്കാത്തതില്‍ നിരാശയുണ്ടാകുമെന്നും, വിജയിക്കാമായിരുന്ന മത്സരമാണ് ഇന്ത്യ കൈവിട്ടതെന്നാണ് ഗാംഗുലി ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചതെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.

അതേസമയം മത്സരത്തില്‍ ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 31 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യയ്‌ക്ക് അവസാന അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായത്.

അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പുറമെ (43 പന്തില്‍ 65 റണ്‍സ്), ജെർമിയ റോഡ്രി​ഗസ് (33 പന്തില്‍ 33) മാത്രമാണ് പിടിച്ച് നിന്നത്. ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന (6), ഷഫാലി വര്‍മ (11) എന്നിവര്‍ വേഗം തിരിച്ച് കയറി.

തുടര്‍ന്ന് ഒന്നിച്ച ജെമിമ റോഡ്രിഗസ് - ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച്‌ എത്തിച്ചെങ്കിലും നിർണായക സമയത്ത് ഇരുവരും പുറത്തായതോടെയാണ് ഇന്ത്യ തകര്‍ന്നത്. ദീപ്‌തി ശര്‍മയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. ആറ് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല.

also read: CWG 2022 | സിന്ധുവും ശ്രീകാന്തും ചിരാഗും തിരിച്ചെത്തി; വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം

ABOUT THE AUTHOR

...view details