കൊല്‍ക്കത്ത: ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും വ്യത്യസ്തരായ കളിക്കാരാണെന്നും ഇരുവരുടേയും ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്യാനാവില്ലെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ ഒരു പരിപാടിക്കിടെ വിവിധ കാലഘട്ടങ്ങളിലെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻമാരെ കുറിച്ചുള്ള ചോദ്യത്തോടാണ് ഗാംഗുലി പ്രതികരിച്ചത്.
എല്ലാ ക്യാപ്റ്റന്മാര്‍ക്കും വ്യത്യസ്‌തമായ ശൈലിയുണ്ടെന്ന് ഗാംഗുലി മറുപടി നല്‍കി. "ഞാൻ ക്യാപ്റ്റൻമാരെ തമ്മില്‍ താരതമ്യം ചെയ്യുന്നില്ല. എല്ലാവർക്കും വ്യത്യസ്തമായ നേതൃത്വ ശൈലിയുണ്ട്. ക്യാപ്റ്റന്‍സി ഞങ്ങൾ ഒരാളെ ഏൽപ്പിച്ചിരിക്കുന്നു.
അതിനർഥം അവൻ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നയിക്കുമെന്നല്ല. ഞാന്‍ അങ്ങനെ കരുതുന്നില്ല. ഒരാൾക്ക് ഒരു ഉത്തരവാദിത്തം നൽകുമ്പോൾ, അതിനനുസരിച്ചുള്ള സമയവും നല്‍കണം. അപ്പോൾ നമുക്ക് ഒരു ഫലം പ്രതീക്ഷിക്കാം". ഗാംഗുലി പറഞ്ഞു.