ലണ്ടന്‍:ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വനിതകള്‍. ഇതിനിടെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ദാന പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടി20 മത്സരങ്ങള്‍ക്കായി വോർസെസ്റ്ററില്‍ നിന്നും നോർത്താംപ്ടണിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വെച്ചെടുത്ത ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്.
'ഉയര്‍ച്ച താഴ്ചകളുണ്ടാവും, ജീവിത യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും' എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് വെറും 10 മിനുട്ടുകള്‍ക്കുള്ളില്‍ 1,10,000ലേറെ പേരാണ് ലൈക്ക് ചെയ്തത്.