കേരളം

kerala

ETV Bharat / sports

പഴയതൊക്കെയും മറന്ന് മുന്നോട്ട് പോകാനുള്ള സമയം; പുതിയ പ്രണയം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍? - അയേഷ മുഖർജി

പഞ്ചാബ് കിങ്സ് നായകന്‍ ശിഖര്‍ ധവാന്‍ തന്‍റെ പ്രണയം വെളിപ്പെടുത്തുന്നുവെന്ന തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

Shikhar Dhawan  Shikhar Dhawan news  Shikhar Dhawan Leaked Video  IPL 2023  ശിഖര്‍ ധവാന്‍  ശിഖര്‍ ധവാന്‍ വീഡിയോ  അയേഷ മുഖർജി  ayesha mukherjee
പഴയതൊക്കെയും മറന്ന് മുന്നോട്ട് പോകാനുള്ള സമയം; പുതിയ പ്രണയം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍?

By

Published : Apr 11, 2023, 9:47 PM IST

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്‍റെ നായകനാണ് ശിഖര്‍ ധവാന്‍. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന താരം മികച്ച ഫോമിലുമാണ്. എന്നാല്‍ ക്രിക്കറ്റിന് പുറത്തുള്ള ഒരുകാര്യത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുയാണ് 37കാരനായ ധവാനിപ്പോള്‍. തന്‍റെ പുതിയ പ്രണയത്തെക്കുറിച്ച് ധവാന്‍ പറയുന്നതെന്ന പേരിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്തിടെ ഒരു ഫാം ഹൗസിൽ നടന്ന പാർട്ടിയിൽ വച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിയെക്കുറിച്ച് ധവാന്‍ പറയുന്നത് ഒളിക്യാമറയില്‍ ചിത്രീകരിച്ച രീതിയിലാണ് ഈ വീഡിയോ ഉള്ളത്.

റെക്കോഡിങ്ങിലുള്ള ക്യാമറയ്‌ക്ക് മുന്നിലുള്ള ഒരു സോഫയിലേക്ക് ധവാന്‍ വന്ന് ഇരിക്കുന്നതാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുന്നത്. ഇതിന് ശേഷം ക്യമറയ്‌ക്ക് മറുവശത്തുള്ള ആളുടെ ചോദ്യത്തിന് ഉത്തരമായാണ് തന്‍റെ പുതിയ പ്രണയത്തെക്കുറിച്ച് ധവാന്‍ സാംസാരിക്കുന്നത്. ഇയാള്‍ ആരാണെന്ന് വീഡിയോയില്‍ വ്യക്തമാവുന്നുമില്ല.

അവളെ കണ്ടപ്പോൾ ഞാൻ നോക്കി നിന്നുവെന്നും അവളെ കേൾക്കുമ്പോൾ, ഞാൻ കേട്ടുകൊണ്ടിരുന്നുവെന്നുമാണ് താരം പറയുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാനുള്ള സമയമായി എന്ന് ധവാന്‍ പറയുന്നതും കേള്‍ക്കാം. ഒടുവില്‍ നിങ്ങള്‍ ഇത് റെക്കോര്‍ഡ് ചെയ്യുകയാണോ എന്ന് ചോദിച്ചുകൊണ്ട് ക്യാമറ ധവാന്‍ തന്‍റെ കൈകൊണ്ട് മറക്കുന്നതും കാണാം.

സംഭവം മുന്‍കൂട്ടി തയ്യാറാക്കിയതെന്നാണ് പലരും പ്രതികരിക്കുന്നതെങ്കിലും ഈ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഭാര്യ അയേഷ മുഖർജിയുമായി ഏറെ നാളായി പിരിഞ്ഞ് കഴിയുകയാണ് ശിഖര്‍ ധവാന്‍. ധവാനുമൊത്തുള്ള ഒമ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി 2021 സെപ്‌റ്റംബറില്‍ സമൂഹ മാധ്യമങ്ങളിലൂടെ അയേഷ അറിയിച്ചിരുന്നു.

വേര്‍പിരിയലിന്‍റെ കാരണങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറായിരുന്നില്ല. വിവാഹ ജീവിതത്തില്‍ പരാജയപ്പെട്ടുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ധവാന്‍ പറഞ്ഞിരുന്നു. അയേഷയുമായുള്ള തന്‍റെ വിവാഹമോചന കേസ് ഇതുവരെ തീർപ്പായിട്ടില്ലെന്നും ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ വ്യക്തമാക്കിയിരുന്നു. എടുത്ത തീരുമാനങ്ങളൊക്കെയും തന്‍റേതായതിനാൽ വിവാഹ ബന്ധം തകര്‍ന്നതില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

വിവാഹ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിവില്ലാത്ത സയമത്ത് എടുത്ത തീരുമാനമായിരുന്നുവിത്. ഇപ്പോള്‍ അനുഭവങ്ങളിലൂടെ താന്‍ ഏറെ കാര്യങ്ങള്‍ മനസിലാക്കിയെന്നും താരം പറഞ്ഞിരുന്നു. നാളെ വീണ്ടും വിവാഹം കഴിക്കണമെങ്കിൽ ബുദ്ധിപൂര്‍വമായാവും തീരുമാനങ്ങള്‍ എടുക്കുക. എത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയേയാണ് വേണ്ടതെന്ന് തനിക്ക് ഇപ്പോള്‍ അറിയാം.

പ്രണയത്തിലായിരുന്നപ്പോള്‍ അതിലെ അപകടങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ അവ കണ്ടെത്താന്‍ തനിക്ക് കഴിയുമെന്നും താരം പറഞ്ഞിരുന്നു. തിടുക്കത്തിൽ ആരും വിവാഹം കഴിക്കരുതെന്നും പുതിയ തലമുറയോട് ധവാന്‍ പറയുകയും ചെയ്‌തു.

മെൽബണ്‍ സ്വദേശിയായ അയേഷയുമായുള്ള ധവാന്‍റെ വിവാഹം 2012ലായിരുന്നു നടന്നത്. ധവാനേക്കാള്‍ 12 വയസ് അയേഷയ്‌ക്ക് കൂടുതലാണ്. അയേഷയ്‌ക്കും ധവാനും സൊരാവർ എന്ന ഒരാണ്‍കുട്ടിയുണ്ട്. നിലവില്‍ അയേഷയ്‌ക്ക് ഒപ്പം മെല്‍ബണിലാണ് മകനുള്ളത്.

ALSO READ: ഏകദിന ലോകകപ്പ്: രണ്ട് ഇന്ത്യൻ നഗരങ്ങളിൽ കളിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details