കേരളം

kerala

ETV Bharat / sports

'പഠിക്കും മുമ്പ് വീഴ്‌ചകള്‍ സ്വാഭാവികം'; സൂര്യയ്‌ക്ക് പിന്തുണയുമായി ശിഖര്‍ ധവാന്‍ - സഞ്‌ജു സാംസണ്‍

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകനത്തില്‍ വിമര്‍ശനം നേരിടുന്ന സൂര്യകുമാര്‍ യാദവിന് പിന്തുണയുമായി വെറ്ററന്‍ താരം ശിഖര്‍ ധവാന്‍. സൂര്യയ്‌ക്ക് ശക്തമായി തിരികെയെത്താന്‍ കഴിയുമെന്ന് ധവാന്‍ പ്രതികരിച്ചു.

shikhar dhawan on suryakumar yadav s golden duck  shikhar dhawan  shikhar dhawan on suryakumar yadav  suryakumar yadav golden duck  സൂര്യയ്‌ക്ക് പിന്തുണയുമായി ശിഖര്‍ ധവാന്‍  ശിഖര്‍ ധവാന്‍  സൂര്യകുമാര്‍ യാദവ്  സഞ്‌ജു സാംസണ്‍  sanju samson
സൂര്യയ്‌ക്ക് പിന്തുണയുമായി ശിഖര്‍ ധവാന്‍

By

Published : Mar 28, 2023, 12:33 PM IST

മുംബൈ:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പര അവസാനിച്ചതിന് പിന്നാലെയുള്ള ഇന്ത്യയുടെ മധ്യനിര താരം സൂര്യകുമാര്‍ യാദവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ച സൂര്യയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടന്ന മൂന്ന് മത്സര ഏകദിന പരമ്പരയിലാവട്ടെ തീര്‍ത്തും നിരാശാജനകമായ പ്രകടനമായിരുന്നു സൂര്യകുമാര്‍ യാദവ് നടത്തിയത്.

സൂര്യകുമാര്‍ യാദവ്

മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായാണ് 32കാരനായ സൂര്യകുമാര്‍ യാദവ് തിരിച്ച് കയറിയത്. മറ്റൊരു ഇന്ത്യന്‍ താരത്തിന്‍റേയും തലയില്‍ ആവാത്ത മോശം റെക്കോഡാണിത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയ സൂര്യകുമാര്‍ യാദവിനെ മൂന്നാം ഏകദിനത്തില്‍ ഓസീസ് സ്‌പിന്നര്‍ ആഷ്‌ടണ്‍ ആഗര്‍ ബൗള്‍ഡാക്കിയാണ് മടക്കിയത്.

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് പരിഗണിക്കുന്നതിന്‍റെ ഭാഗമായി ആയിരുന്നു ഓസീസിനെതിരെ സൂര്യയ്‌ക്ക് അവസരം നല്‍കിയത്. ടി20യിലെ ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും 50 ഓവര്‍ ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവിന്‍റെ ഗ്രാഫ് താഴ്‌ന്ന് പോകുന്നുവെന്നതാണ് സത്യം. തന്‍റെ അവസാന 10 ഏകദിന ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ മാത്രമാണ് സൂര്യകുമാര്‍ രണ്ടക്കം തൊട്ടത്.

ശരാശരിയാവട്ടെ 25ല്‍ താഴെയുമാണ്. ഇതോടെ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണിനെ ടീമിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യങ്ങളും ശക്തമായി തന്നെ ഉയര്‍ന്ന് കഴിഞ്ഞു. ലഭിച്ച കുറഞ്ഞ അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ സഞ്‌ജുവിന്‍റെ ബാറ്റിങ് ശരാശരി 66 ആണെന്നും ആരാധകരുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സൂര്യയ്‌ക്ക് ഉറച്ച പിന്തുണ നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഒരാളുടെ കരിയറിൽ പരാജയങ്ങൾ സംഭവിക്കാമെന്നും എന്നാല്‍ ഭാവിയിൽ ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നാണ് ധവാന്‍ പറയുന്നത്. ഒരു അഭിമുഖത്തില്‍ സൂര്യകുമാറിന്‍റെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ധവാന്‍റെ പ്രതികരണം.

"സൂര്യകുമാർ യാദവ് ശരിക്കും മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി അവന്‍ സ്ഥിരതയാർന്ന പ്രകടനം നടത്തി. എന്നാല്‍ കഴിഞ്ഞ രണ്ട് പരമ്പരയില്‍ അവന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് വളരെ സ്വാഭാവികമാണ്. ടെസ്റ്റ് മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, മത്സരത്തിനുപയോഗിക്കുന്ന വിക്കറ്റുകള്‍ തീര്‍ത്തും വ്യത്യസ്‌തമാണ്. അതാണ് ഏറ്റവും വലിയ വെല്ലുവിളി. നമ്മള്‍ ഇന്ത്യയില്‍ കളിക്കുമ്പോള്‍ ടേണിങ്‌ ട്രാക്കുകളാണ് തയ്യാറാക്കുന്നത്.

അത്തരം പിച്ചുകളില്‍ ബാറ്റിങ് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര വലിയ താരമാണെങ്കിലും അങ്ങനെ തന്നെയാണ്. അവിടെയാണ് നമ്മുടെ അനുഭവ സമ്പത്ത് ഉപയോഗിക്കുന്നത്. ഒരു യുവ താരത്തെ സംബന്ധിച്ച്, കാര്യങ്ങള്‍ പഠിക്കുന്നതിന് മുന്നെ ഇത്തരം ചില വീഴ്‌ചകളും സംഭവിക്കാം". ശിഖര്‍ ധവാൻ പറഞ്ഞു.

അതേസമയം ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്ങും നേരത്തെ സൂര്യയ്‌ക്ക് പിന്തുണയുമായി എത്തിയിരുന്നു. സൂര്യകുമാര്‍ യാദവിന് ശക്തമായി തിരികെയെത്താന്‍ കഴിയുമെന്ന് ട്വിറ്റിലൂടെയായിരുന്ന യുവി പ്രതികരിച്ചത്. തങ്ങളുടെ കരിയറില്‍ ഏതൊരു കായിക താരത്തിനും ഇത്തരം ഉയര്‍ച്ച താഴ്‌ചകളിലൂടെ കടന്നുപോകേണ്ടി വരും. അവസരം നല്‍കിയാല്‍ ഏകദിന ലോകകപ്പില്‍ നിര്‍ണായ പ്രകടനം നടത്താന്‍ താരത്തിന് കഴിയുമെന്നുമായിരുന്നു യുവി കുറച്ചത്.

ALSO READ:'അക്കാര്യത്തില്‍ ബാബര്‍ക്ക് കോലിയുടെ ഏഴയലത്ത് എത്താന്‍ കഴിയില്ല': പാക് മുന്‍ താരം അബ്‌ദുല്‍ റസാഖ്

ABOUT THE AUTHOR

...view details