മുംബൈ: ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയും ഷാരൂഖ് ഖാന്‍റെ അടുത്ത സുഹൃത്തുമാണ് നടി ജൂഹി ചൗള. കൊല്‍ക്കത്തയുടെ പല മത്സരങ്ങളിലും ഇരുവരേയും ഒരുമിച്ച് ഗാലറിയില്‍ കാണാറുണ്ട്.
ഇപ്പോഴിതാ ഒരു മത്സരത്തില്‍ കൊല്‍ക്കത്ത തോല്‍വിയിലേക്ക് നീങ്ങുന്നതിനിടെ സ്റ്റാന്‍ഡില്‍ കളികാണുകയായിരുന്ന തന്നെ ഷാരൂഖ് ശകാരിച്ചുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജൂഹി. കപില്‍ ശര്‍മ ഷോയിലാണ് താരം ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.
"ഞാനവിടെ എല്ലാ ദൈവങ്ങളോടും പ്രാർഥിക്കുകയായിരുന്നു. ഹനുമാന്‍ സ്വാമിയെ പോലും വെറുതെ വിട്ടില്ല. ഗായത്രി മന്ത്രം പോലെയുള്ള മന്ത്രങ്ങൾ പോലും ഞാൻ ജപിക്കാൻ തുടങ്ങും. എന്നാല്‍ ഷാരൂഖ് എന്നെ ചീത്ത വിളിച്ചു.