ദുബായ്: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരങ്ങളായ സ്നേഹ റാണയ്ക്കും ഷഫാലി വര്‍മയ്ക്കും ഐസിസിയുടെ വുമണ്‍ പ്ലയര്‍ ഓഫ് ദി മന്ത് പുരസ്ക്കാരത്തിന് നാമനിര്‍ദേശം. ഇരുവര്‍ക്കും പുറമെ ഇംഗ്ലണ്ടിന്‍റെ സോഫി എക്ലെസ്റ്റണാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു താരം. ജൂണ്‍ മാസത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്ക് നാമനിര്‍ദേശം ലഭിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 79.50 ശരാശരയില്‍ 159 റണ്‍സ് കണ്ടെത്താന്‍ ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷന്‍ ഷഫാലിക്ക് കഴിഞ്ഞിരുന്നു. ആദ്യ ഏകദിനങ്ങളില്‍ 29.50 ശരാശരിയില്‍ 59 റണ്‍സും താരം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ടെസ്റ്റില്‍ 82 റണ്‍സ് കണ്ടെത്തിയ സ്നേഹ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.