ന്യൂഡല്‍ഹി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിച്ച് ക്രിക്കറ്റ് താരങ്ങള്‍. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ശിഖര്‍ ധവാന്‍, മലയാളി താരം സഞ്‌ജു സാംസണ്‍ തുടങ്ങിയവരെല്ലാം ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
ദേശീയ പതാകയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സച്ചിന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നത്. "നമ്മുടെ മനസിൽ സ്വാതന്ത്ര്യം, നമ്മുടെ ഹൃദയത്തിൽ സ്വാതന്ത്ര്യം, നമ്മുടെ ആത്മാവിൽ സ്വാതന്ത്ര്യം...സ്വാതന്ത്ര്യ ദിനത്തിൽ നമുക്കെല്ലാവർക്കും ഒത്തുചേർന്ന് നമ്മുടെ രാജ്യത്തെ അഭിവാദ്യം ചെയ്യാം", സഞ്‌ജു കുറിച്ചു.
ദേശീയ പതാക വീശുന്ന ചിത്രം പങ്കുവച്ചാണ് രോഹിത്തിന്‍റെ ആശംസ. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്ന് കോലി ട്വീറ്റ് ചെയ്‌തു. നേരത്തെ, തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രം താരം ദേശീയ പതാകയാക്കിയിരുന്നു.