തിരുവനന്തപുരം:ഏറെ ആരാധക പിന്തുണയുള്ള താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ (Sanju Samson). ഇന്ത്യന്‍ ടീമിലേക്ക് സഞ്‌ജുവിനെ പരിഗണിക്കാതിരിക്കുമ്പോഴൊക്കെയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരാറുള്ളത്. മികവുണ്ടായിട്ടും അര്‍ഹിക്കുന്ന അവസരങ്ങളില്‍ നിന്നും നിരന്തരം തഴയപ്പെടുന്ന സഞ്‌ജു ഏറെ നിര്‍ഭാഗ്യവാന്‍ ആണെന്നാണ് ആരാധകര്‍ പറയാറുള്ളത്.
എന്നാല്‍ താനൊരിക്കലും നിര്‍ഭാഗ്യവാനായ താരമല്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് 29-കാരന്‍. ഇതു സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ സഞ്‌ജുവിന്‍റെ വാക്കുകള്‍ ഇങ്ങിനെ..." ഏറെ നിര്‍ഭാഗ്യവാനായ കളിക്കാരനാണ് ഞാന്‍ എന്നാണ് ആളുകള്‍ എന്നെക്കുറിച്ച് പറയാറുള്ളത്. പക്ഷെ, ഞാന്‍ ഒരിക്കലും അങ്ങനെയല്ല കരുതുന്നത്.
എനിക്ക് കഴിയുമെന്ന് വിചാരിച്ചതിലും വളരെ കൂടുതല്‍ ഉയരത്തിലാണ് ഞാന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്" സഞ്‌ജു സാംസണ്‍ പറഞ്ഞു (Sanju Samson on Career). ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇതേ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
തന്‍റെ അടുത്തേക്ക് വന്ന് കാര്യങ്ങള്‍ തിരക്കുകയും പ്രകടനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രോഹിത് ശര്‍മ എന്നാണ് സഞ്‌ജു പറഞ്ഞത്. (Sanju Samson on support from Rohit Sharma). "എന്‍റെ അടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്‌ത ഒന്നാമത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ശര്‍മ ആയിരിക്കും. 'ഹേയ് സഞ്ജു, എന്താക്കെയുണ്ട് കാര്യങ്ങള്‍ ?, ഐപിഎല്ലില്‍ നീ നന്നായി കളിച്ചു.