ദുബായ് : സൗത്ത് ആഫ്രിക്കന്‍ ബാറ്റർ സുബൈർ ഹംസയെ ഐസിസി താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഉത്തേജക വിരുദ്ധ നിയമപ്രകാരം അച്ചടക്ക നടപടികളുടെ ഭാഗമായാണ് സസ്പെന്ഷന്. 2022 ജനുവരി 17ന് ശേഖരിച്ച സാമ്പിളില്‍ നിരോധിത പദാര്‍ഥമായ ഫ്യൂറോസെമൈഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സൗത്ത് ആഫ്രിക്കന്‍ ബാറ്റർ സുബൈർ ഹംസക്കെതിരെ ഐസിസി നടപടി
2022 ജനുവരി 17ന് ശേഖരിച്ച സാമ്പിളില്‍ നിരോധിത പദാര്‍ഥമായ ഫ്യൂറോസെമൈഡ് കണ്ടെത്തി
സൗത്ത് ആഫ്രിക്കന്‍ ബാറ്റർ സുബൈർ ഹംസക്കെതിരെ ഐസിസി നടപടി
ഐസിസി നടപടി താരം അംഗീകരിച്ചിട്ടുണ്ട്. വാഡയുടെ നിരോധിത ലിസ്റ്റിലെ സെക്ഷൻ S5-ൽ ഉള്‍പ്പെടുത്തിയിരിക്കുന്ന പദാർഥമാണ് ഫ്യൂറോസെമൈഡ്. ഹംസയ്ക്കെതിരായ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.
ALSO READ:സാഫ് അണ്ടർ 18 വനിത ചാമ്പ്യന്‍ഷിപ്പ് : കിരീടമുയര്‍ത്തി ഇന്ത്യ