കേരളം

kerala

ETV Bharat / sports

ഇനിയത് റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ പേരില്‍, ഗപ്‌റ്റിലിന്‍റെ റെക്കോഡ് ഇനി പഴങ്കഥ - ഇന്ത്യ vs ഓസ്‌ട്രേലിയ ടി20

Ruturaj Gaikwad Record Against Australia In T20I: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒരു ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി റുതുരാജ് ഗെയ്‌ക്‌വാദ്.

Ruturaj Gaikwad breaks Martin Guptill Record  India vs Australia T20I  Ruturaj Gaikwad Record Against Australia In T20I  Ruturaj Gaikwad  റുതുരാജ് ഗെയ്‌ക്‌വാദ്  റുതുരാജ് ഗെയ്‌ക്‌വാദ് ടി20 റെക്കോഡ്  Ruturaj Gaikwad in India vs Australia T20I  ഇന്ത്യ vs ഓസ്‌ട്രേലിയ ടി20  ഗപ്‌റ്റിലിന്‍റെ റെക്കോഡ് തകര്‍ത്ത് റുതുരാജ്
Ruturaj Gaikwad breaks Martin Guptill Record India vs Australia T20I

By ETV Bharat Kerala Team

Published : Dec 4, 2023, 2:45 PM IST

ബെംഗളൂരു:ഏകദിന ലോകകപ്പ് (Cricket World Cup 2023) ഫൈനലിലെ തോല്‍വിക്ക് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ കണക്ക് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ യുവനിര (India vs Australia T20I). അഞ്ച് മത്സര പരമ്പര 4-1നാണ് ആതിഥേയരായ ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് തൂക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad).

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒരു ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമെന്ന റെക്കോഡാണ് 26-കാരന്‍ സ്വന്തമാക്കിയത്. (Ruturaj Gaikwad Record Against Australia In T20I) പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 55.75 ശരാശരിയില്‍ ആകെ 223 റണ്‍സാണ് റുതുരാജ് അടിച്ചെടുത്തത് (Ruturaj Gaikwad in India vs Australia T20I ). ഇതോടെ 2021-ല്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 218 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്‌റ്റിലിന്‍റെ റെക്കോഡാണ് പൊളിഞ്ഞത്. (Ruturaj Gaikwad breaks Martin Guptill Record as most runs by any batter in a T20I bilateral series against Australia)

ഓസീസിനെതിരെ വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യില്‍ ഒരു പന്തുപോലും നേരിടാതെ റണ്ണൗട്ടായി മടങ്ങിയതിന് ശേഷമായിരുന്നു റുതുരാജിന്‍റെ റണ്‍വേട്ട. തിരുവനന്തപുരത്ത് അരങ്ങേറിയ രണ്ടാം ടി20യില്‍ 58 റണ്‍സ് നേടിയ താരം ഗുവാഹത്തിയില്‍ 123 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. പിന്നീട് റായ്‌പൂരില്‍ 32 റണ്‍സടിച്ച റുതുരാജിന് ഇന്നലെ ബെംഗളൂരുവില്‍ 10 റണ്‍സാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

ബെംഗളൂരുവില്‍ ഒമ്പത് റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരു ദ്വിരാഷ്‌ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാവാനും റുതുരാജിന് കഴിയുമായിരുന്നു. 231 റണ്‍സുമായി വിരാട് കോലിയാണ് നിലവില്‍ പ്രസ്‌തുത റെക്കോഡ് കയ്യടക്കി വച്ചിരിക്കുന്നത്. 2021-ല്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെതിരെയാണ് കോലി റെക്കോഡിട്ടത്. 224 റണ്‍സുമായി കെഎല്‍ രാഹുല്‍ രണ്ടാം സ്ഥാനത്തുള്ള പട്ടികയില്‍ നിലവില്‍ മൂന്നാമതാണ് റുതുരാജിന് എത്താനായാത്.

അതേസമയം ബെംഗളൂരുവില്‍ നടന്ന അഞ്ചാം ടി20യില്‍ ആറ് റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 160 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 37 പന്തില്‍ 53 റണ്‍സടിച്ച ശ്രേയസ് അയ്യര്‍ ടോപ്‌ സ്‌കോററയാപ്പോള്‍, അക്‌സര്‍ പട്ടേല്‍ (21 പന്തില്‍ 31), ജിതേഷ് ശര്‍മ (16 പന്തില്‍ 24) എന്നിവരും നിര്‍ണായകമായി.

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 36 പന്തില്‍ 54 റണ്‍സെടുത്ത ബെൻ മക്‌ഡെർമോട്ടാണ് ടോപ് സ്‌കോററായത്. 18 പന്തില്‍ 28 റണ്‍സുമായി ട്രാവിസ് ഹെഡും 15 പന്തില്‍ 22 റണ്‍സുമായി ക്യാപ്റ്റന്‍ മാത്യൂ വെയ്‌ഡും പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല.

ALSO READ: ലോകകപ്പ് ദുരന്തത്തില്‍ നിന്നും കരകയറാനാവാതെ ഇംഗ്ലണ്ട് ; കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിന്‍ഡീസിനോട് തോല്‍വി

ABOUT THE AUTHOR

...view details