കേരളം

kerala

ETV Bharat / sports

IPL Mega Auction : ആര്‍സിബി അടിമുടി മാറും ; നിലനിര്‍ത്തുക കോലിയേയും മാക്‌സ്‌വെലിനെയും - ആര്‍സിബി കോലിയേയും മാക്‌സ്‌വെലിനെയും നിലനിര്‍ത്തും

IPL : അടുത്ത മാസം മെഗാലേലം നടക്കാനിരിക്കെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്

Royal Challengers Bangalore  IPL mega auction  Virat Kohli  Glenn Maxwell  IPL  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ഇന്ത്യൻ പ്രീമിയർ ലീഗ്  വിരാട് കോലി  എബി ഡിവില്ലിയേഴ്‌സ്
IPL: ആര്‍സിബി അടിമുടി മാറും; നിലനിര്‍ത്തുക കോലിയേയും മാക്‌സ്‌വെലിനെയുമെന്ന് റിപ്പോര്‍ട്ട്

By

Published : Nov 28, 2021, 3:57 PM IST

മുംബൈ : വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം, സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സുമില്ലാതെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ഇന്ത്യൻ പ്രീമിയർ ലീഗില്‍ പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ്. 15-ാം സീസണില്‍ ടീം അടിമുടി മാറിയാവും കളത്തിലെത്തുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അടുത്ത സീസണിലേക്ക് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും വെടിക്കെട്ട് താരം ഗ്ലെൻ മാക്‌സ്‌വെലിനെയും ടീം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് യുസ്‌വേന്ദ്ര ചഹാൽ, ദേവ്ദത്ത് പടിക്കൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരെയാവും ടീം പരിഗണിക്കുകയെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണമില്ലാതെ പുറത്തുവരുന്ന വിവരം.

അടുത്ത മാസം മെഗാലേലം നടക്കാനിരിക്കെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അതേസമയം പഞ്ചാബ് കിങ്സ് അടുത്ത സീസണിലേക്ക് ആരെയും നിലനിർത്തുന്നില്ലെന്നാണ് റിപ്പോർട്ട്.

also read:India vs New Zealand | 'ശ്‌.....ശ്‌...ഡേറ്റ്..... ഡേറ്റ്' ; അക്‌സറിനെ ട്രോളി വസീം ജാഫര്‍

ക്യാപ്റ്റൻ കെഎൽ രാഹുൽ ടീം വിടാൻ തീരുമാനിച്ചതാണ് പഞ്ചാബ് നിലപാടിന് പിന്നില്‍. നേരത്തെ ഓപ്പണർ മായങ്ക് അഗർവാൾ, ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയ്, പേസർ അർഷ്‌ദീപ് സിങ് എന്നിവരെ രാഹുലിനൊപ്പം ടീമിൽ നിലനിർത്തും എന്നായിരുന്നു സൂചനകൾ. താരങ്ങളെ നിലനിർത്താത്ത സാഹചര്യത്തിൽ ലേലത്തിനെത്തുമ്പോൾ പഞ്ചാബിന് 90 കോടി രൂപ ബഡ്‌ജറ്റ് ഉണ്ടാകും.

ABOUT THE AUTHOR

...view details