മുബൈ: ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്‌റ്റ് ടീമിന്‍റെ ഉപനായകനായേക്കും. ഈ മാസം നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് അജിങ്ക്യ രഹാനെയ്‌ക്ക് പകരം രോഹിത് ചുമതലയേല്‍ക്കുകയെന്നാണ് ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നത്.
മോശം ഫോമിനിടെ പരിക്കും തിരിച്ചടിയായതോടെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റില്‍ നിന്നും രഹാനെ പുറത്തായിരുന്നു. ഈ വർഷം 11 ടെസ്റ്റുകളിൽ നിന്ന് 19 റണ്‍സ് മാത്രമാണ് രഹാനയുടെ ശരാശരി. ഇതിനിടെ പുതുമുഖ താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതും രഹാനെയ്‌ക്ക് സമ്മര്‍ദ്ദമാണ്. രഹാനെയ്‌ക്ക് പകരം മധ്യ നിരയില്‍ ശ്രേയസ് അയ്യര്‍ സ്ഥാനമുറപ്പിക്കാനാണ് സാധ്യത.
അതേസമയം ഒമിക്രോണ്‍ ആശങ്കയുടെ നിഴലിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന് ബിസിസിഐ ഇന്ന് വ്യക്തമാക്കിയിരുന്നു. സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.