കേരളം

kerala

ETV Bharat / sports

Rohit Sharma Set To Break Sachin Tendulkar’s Record : പൊളിയാനിരിക്കുന്നത് സച്ചിന്‍റേയും ഗെയ്‌ലിന്‍റേയും വമ്പന്‍ റെക്കോഡുകള്‍ ; ഹിറ്റ്‌മാനെ കാത്തിരിക്കുന്ന നേട്ടങ്ങളറിയാം - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Rohit Sharma set to break Sachin Tendulkar’s World Cup Record : ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് വേണ്ടത് ഒരൊറ്റ സെഞ്ചുറി മാത്രം

Rohit Sharma set to break Sachin Tendulkar Record  Rohit Sharma  Sachin Tendulkar  Rohit Sharma records  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  രോഹിത് ശര്‍മ  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ക്രിസ്‌ ഗെയില്‍
Rohit Sharma set to break Sachin Tendulkar’s Record

By ETV Bharat Kerala Team

Published : Sep 29, 2023, 8:19 PM IST

ഹൈദരാബാദ് : ഒരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ഏകദിന ലോകകപ്പ് (Cricket World Cup 2023) വീണ്ടുമെത്തിയിരിക്കുകയാണ്. 2011-ല്‍ ആയിരുന്നു ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്. അന്ന് എംഎസ്‌ ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ കിരീടം നേടിയിരുന്നു. ഇക്കുറി രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) സംഘത്തിനും 2011 ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇതോടൊപ്പം ടൂര്‍ണമെന്‍റില്‍ രോഹിത് ശര്‍മയെക്കാത്ത് നിരവധി റെക്കോഡുകളുമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും ക്രിസ്‌ ഗെയിലിന്‍റെയും വമ്പന്‍ റെക്കോഡുകളും ഇക്കൂട്ടത്തിലുണ്ട്. ഇനി ഒരു സെഞ്ചുറി കൂടി നേടിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്ന് ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം ഒറ്റയ്‌ക്ക് സ്വന്തമാക്കാന്‍ രോഹിത്തിന് കഴിയും (Rohit Sharma set to break Sachin Tendulkar’s World Cup Record).

നിലവില്‍ ആറ് സെഞ്ചുറികള്‍ വീതമാണ് ഇരുവരുടേയും അക്കൗണ്ടിലുള്ളത്. 17 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത്ത് ആറ് സെഞ്ചുറികളടിച്ചത്. അഞ്ച് സെഞ്ചുറികള്‍ വീതമുള്ള കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ് എന്നിവരാണ് ഇരുവര്‍ക്കും പിന്നില്‍. കഴിഞ്ഞ ലോകകപ്പില്‍ മാത്രം അഞ്ച് സെഞ്ചുറികളടിക്കാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു.

ലോകകപ്പില്‍ ഇതേവരെ കളിച്ച 17 ഇന്നിങ്‌സുകളില്‍ നിന്നായി 978 റണ്‍സാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഇനി 22 റണ്‍സ് കൂടി ചേര്‍ത്താല്‍ ലോകകപ്പില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാവാന്‍ രോഹിത്തിന് കഴിയും. സച്ചിൻ ടെണ്ടുൽക്കർ (2,278), വിരാട് കോലി (1,030), സൗരവ് ഗാംഗുലി (1,006) എന്നിവരാണ് നിലവില്‍ പട്ടികയിലെ പേരുകാര്‍.

ഗെയിലിനെ തകര്‍ക്കാന്‍ മൂന്ന് സിക്‌സിന്‍റെ ദൂരം : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ക്രിസ്‌ ഗെയിലിന്‍റെ നേട്ടത്തിന് തൊട്ടടുത്താണ് നിലവില്‍ 36-കാരനായ രോഹിത്തുള്ളത് ((Rohit Sharma set to break Chris Gayle’s record for the most sixes in international cricket). 553 സിക്‌സറുകളടിച്ചാണ് ഗെയില്‍ പ്രസ്‌തുത റെക്കോഡിട്ടത്. നിലവില്‍ 451 മത്സരങ്ങളിൽ നിന്ന് 551 സിക്‌സറുകളാണ് രോഹിത് പറത്തിയിട്ടുള്ളത്. ഇതോടെ മൂന്ന് സിക്‌സറുകള്‍ കൂടി അടിച്ചാല്‍, ഹിറ്റ്‌മാന് ഗെയിലിനെ മറികടക്കാം.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തിനും ഏറെ അടുത്താണ് രോഹിത് ശര്‍മ. നിലവില്‍ എല്ലാ ഫോര്‍മാറ്റിലുമായി 451 മത്സരങ്ങളില്‍ നിന്നും 17,642 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ അക്കൗണ്ടിലുള്ളത്. ഇനി 352 റണ്‍സെടുത്താല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 18,000 റണ്‍സ് തികയ്‌ക്കാന്‍ രോഹിത്തിന് കഴിയും. അതിന് കഴിഞ്ഞാല്‍ പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാകും രോഹിത്. സച്ചിൻ ടെണ്ടുൽക്കർ (34,357), വിരാട് കോലി (25,767), രാഹുൽ ദ്രാവിഡ് (24,064), സൗരവ് ഗാംഗുലി (18,433) എന്നിവരാണ് എലൈറ്റ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

ALSO READ: South Africa Cricket Team Cricket World Cup 2023 നിര്‍ഭാഗ്യത്തിന്‍റെ നിഴലില്‍ നിന്നും മാറുമോ ദക്ഷിണാഫ്രിക്ക; കരുത്ത് കാട്ടാന്‍ ടെംബ ബാവുമയും സംഘവും

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 അർധ സെഞ്ചുറികൾ തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററാവാന്‍ രോഹിത്തിന് ഇനി വെറും മൂന്ന് അർധസെഞ്ചുറികൾ കൂടി മതി. നിലവിൽ ടെസ്റ്റിൽ 16ഉം ഏകദിനത്തിൽ 52ഉം ടി20യിൽ 29ഉം ഉള്‍പ്പടെ 97 അര്‍ധ സെഞ്ചുറികളാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്. സച്ചിൻ ടെണ്ടുൽക്കർ (164), രാഹുൽ ദ്രാവിഡ് (145), വിരാട് കോലി (132), എംഎസ് ധോണി (108), സൗരവ് ഗാംഗുലി (106) എന്നിവരാണ് ഇന്ത്യക്കായി 100-ലധികം അർധസെഞ്ചുറി നേടിയ താരങ്ങൾ.

ABOUT THE AUTHOR

...view details