കേരളം

kerala

ETV Bharat / sports

Rohit Sharma on Shikhar Dhawan കോലിയോ, ഗില്ലോ അല്ല; പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി മറ്റൊരാളെന്ന് രോഹിത് ശര്‍മ - ശുഭ്‌മാന്‍ ഗില്‍

Rohit Sharma on Shikhar Dhawan നിറയെ ഉര്‍ജവും ചുറ്റും എപ്പോഴും തമാശകളുമുള്ള വ്യക്തിയാണ് ശിഖര്‍ ധവാനെന്ന് രോഹിത് ശര്‍മ.

Rohit Sharma on Shikhar Dhawan  Rohit Sharma  Shikhar Dhawan  Shubman Gill  Rohit Sharma reveals favorite batting partner  രോഹിത് ശര്‍മ  വിരാട് കോലി  ശുഭ്‌മാന്‍ ഗില്‍  ശിഖര്‍ ധവാന്‍
Rohit Sharma on Shikhar Dhawan

By ETV Bharat Kerala Team

Published : Sep 24, 2023, 5:34 PM IST

മുംബൈ:രോഹിത് ശര്‍മ- വിരാട് കോലി, രോഹിത് ശര്‍മ- ശുഭ്‌മാന്‍ ഗില്‍ കൂട്ടുകെട്ടാണ് നിലവില്‍ ആരാധകരെ ത്രസിപ്പിക്കുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അവിസ്‌മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ കൂട്ടുകെട്ടുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ തന്‍റെ പ്രിയപ്പെട്ട ബാറ്റിങ് പാര്‍ട്‌ണറെ ചോദിച്ചാല്‍ മറ്റൊരു പേരാണ് ഇന്ത്യന്‍ നായകന് പറയാനുള്ളത്.

ഇന്ത്യയുടെ ഏകദിന ടീമില്‍ പഴയ ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാനാണ് (Shikhar Dhawan) തന്‍റെ പ്രിയപ്പെട്ട ബാറ്റിങ് പാര്‍ട്‌ണറെന്നാണ് രോഹിത് ശര്‍മ (Rohit Sharma) വെളിപ്പെടുത്തിയിരിക്കുന്നത് (Rohit Sharma reveals favorite batting partner).

"എനിക്കും ശിഖര്‍ ധവാനും മൈതാനത്തിന് അകത്തും പുറത്തും ശക്തമായ സൗഹൃദമാണുള്ളത്. ഇന്ത്യക്കായി ഏറെ വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒന്നിച്ച് കളിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ട് ഞാനെപ്പോഴും ഏറെ ആസ്വദിച്ചിട്ടുണ്ട്.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും

ഏറെ ഊര്‍ജമുള്ള വ്യക്തിയാണ് ധവാന്‍ (Rohit Sharma on Shikhar Dhawan). ചുറ്റും എപ്പോഴും നിറയെ തമാശകളുമുണ്ടാവും. ഇന്ത്യക്കായി ഓപ്പണിങ്‌ വിക്കറ്റില്‍ റെക്കോഡ് കൂട്ടുകെട്ടുയര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്"- രോഹിത് ശര്‍മ പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ എക്കാലത്തേയും മികച്ച ഓപ്പണിങ് ജോഡികളില്‍ ഒന്നാണ് രോഹിതും ശിഖര്‍ ധവാനും. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇരു താരങ്ങളും ആദ്യമായി ഓപ്പണര്‍മാരായി ഒന്നിച്ചിറങ്ങിയത്. തുടര്‍ന്ന് പത്ത് വര്‍ഷത്തിലേറെ ഇന്ത്യയ്‌ക്ക് മിന്നും തുടക്കം നല്‍കുന്നതില്‍ ഇരുവരും നിര്‍ണായകമായി.

ധവാന്‍ ആക്രമിക്കുമ്പോള്‍ പിന്തുണ നല്‍കുന്നതായിരുന്നു രോഹിത്തിന്‍റെ രീതി. സ്വന്തം മണ്ണില്‍ മാത്രമായിരുന്നില്ല, വിദേശത്തും ബോളര്‍മാരുടെ പേടി സ്വപ്‌നമാകാന്‍ ഈ വലങ്കയ്യന്‍- ഇടങ്കയ്യന്‍ കോമ്പിനേഷന് കഴിഞ്ഞിരുന്നു. ഏകദിനത്തില്‍ 117 മത്സരങ്ങളില്‍ ഒന്നിച്ചിറങ്ങിയ ഇരുവരും 5193 റണ്‍സാണ് നേടിയിട്ടുള്ളത്.

മോശം ഫോമിനൊപ്പം ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) വരവാണ് പിന്നീട് ധവാന് ഇന്ത്യന്‍ ടീമിന്‍റെ പുറത്തേക്കുള്ള വഴികാട്ടിയത്. ഇതേവരെ 25 ഇന്നിങ്‌സുകളില്‍ താഴെ ഒന്നിച്ച് കളിച്ച രോഹിത്തും ഗില്ലും അഞ്ചിലേറെ തവണ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം 86 ഇന്നിങ്‌സുകളില്‍ നിന്നായി 18 സെഞ്ചുറികളും 15 അർധ സെഞ്ചുറികളും ഉള്‍പ്പടെ 5006 റണ്‍സാണ് രോഹിത് ശര്‍മ-വിരാട് കോലി സഖ്യം നേടിയിട്ടുള്ളത്.

ALSO READ: ODI World Cup 2023 England Team : 'ഇരട്ട സമനില'യ്‌ക്കൊടുക്കം കൈവന്ന കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലീഷ് പട ; കന്നിയങ്കം കഴിഞ്ഞ ഫൈനലിലെ എതിരാളികളോട്

ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തിലുള്ള 5,000 റൺസ് നേടുന്ന സഖ്യമെന്ന റെക്കോഡും ഇരുവരും സ്വന്തമാക്കിയിരുന്നു (Virat Kohli Rohit Sharma pair ODI Record). അതേസമയം ഏഷ്യ കപ്പ് വിജയത്തിന് ശേഷം ഓസീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ചിരുന്നു. മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിനായി താരം ടീമിനൊപ്പം ചേരും. ഏകദിന ലോകകപ്പിന് മുന്നെ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്.

ALSO READ: S Sreesanth Criticizes Sanju Samson : 'സഹതാപം ലഭിക്കാന്‍ എളുപ്പമാണ്, ആരുപറഞ്ഞാലും കേള്‍ക്കാത്ത മനോഭാവം മാറ്റണം'; സഞ്‌ജുവിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്

ABOUT THE AUTHOR

...view details