മുംബൈ :ഏഷ്യ കപ്പിനുള്ള (Asia cup 2023) ഇന്ത്യൻ ക്രിക്കറ്റ് ടീം സ്ക്വാഡില്‍ നിന്നും വെറ്ററൻ സ്പിന്നർമാരായ ആര്‍ അശ്വിന്‍ (R Ashwin), യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra chahal) എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധേയമാണ്. അക്‌സര്‍ പട്ടേൽ (Axar Patel), രവീന്ദ്ര ജഡേജ (Ravindra Jadeja), കുൽദീപ് യാദവ് (Kuldeep Yadav) എന്നിവരടങ്ങുന്ന ഇടങ്കയ്യൻ ത്രയത്തെയാണ് സെലക്‌ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തിയത്. ഏകദിന ലോകകപ്പ് കൂടി അടുത്തിരിക്കെ ഏഷ്യ കപ്പ് സ്‌ക്വാഡിന്‍റെ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്.
എന്തുകൊണ്ടാണ് ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഒഴിവാക്കിയതെന്ന് ഇതിനകം തന്നെ ചില കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. (Rohit Sharma On R Ashwin And Yuzvendra Chahal Exclusion) ഇപ്പോഴിതാ അക്‌സറിന്‍റെ തെരഞ്ഞെടുപ്പിനും അശ്വിന്‍റേയും ചാഹലിന്‍റേയും ഒഴിവാക്കലിനും വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). അക്‌സറിനെ തെരഞ്ഞെടുത്തത് ബാറ്റിങ് കഴിവ് കൂടി പരിഗണിച്ചാണെന്നാണ് രോഹിത് പറയുന്നത് (Rohit Sharma on Axar Patel Inclusion Asia cup Squad ) .
"ഞങ്ങൾക്ക് ബാറ്റിങ് ഓര്‍ഡറില്‍ എട്ടോ ഒമ്പതോ നമ്പറുകളില്‍ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരാളെ വേണമായിരുന്നു. എല്ലാ ഫോർമാറ്റിലും ഐപിഎല്ലിലും അക്‌സർ പട്ടേല്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടുണ്ടെന്ന് നമുക്ക് അറിയാം. അവന്‍ പ്ലെയിങ് ഇലവനിലുള്ളപ്പോള്‍ ടീമിന്‍റെ ബാറ്റിങ് ഡെപ്ത് വര്‍ധിക്കും. ഒരു ഇടങ്കയ്യന്‍ ഒപ്‌ഷനാണവന്‍.