കേരളം

kerala

ETV Bharat / sports

റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗ ഭീതിയിൽ ഇന്ത്യൻ ക്യാമ്പ് - റിഷഭ് പന്തിന് കൊവിഡ് പോസിറ്റീവ്

ബാക്കിയുള്ള താരങ്ങൾ സുരക്ഷിതരാണെന്നും ഇംഗ്ലണ്ട് പരമ്പരക്കായി ഇന്ന് ദുർഹാമിലേക്ക് യാത്രതിരിക്കുമെന്നും ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല അറിയിച്ചു.

Rishabh Pant  Covid-19  BCCI secretary  Jay Shah  Pant tests positive  BCCI  റിഷഭ് പന്തിന് കൊവിഡ്  ബി.സി.സി.ഐ  ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര  രാജീവ് ശുക്ല  സുഗ്‌മാൻ ഗില്ല്  റിഷഭ് പന്തിന് കൊവിഡ് പോസിറ്റീവ്  റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു
റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗ ഭീതിയിൽ ഇന്ത്യൻ ക്യാമ്പ്

By

Published : Jul 15, 2021, 6:51 PM IST

Updated : Jul 15, 2021, 7:25 PM IST

ന്യൂഡൽഹി:ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പന്തിന് ചൊവ്വാഴ്ച ആരംഭിക്കുന്ന സന്നാഹ മത്സരം നഷ്ടമാകും. ഇന്ത്യൻ ടീമിനൊപ്പം മത്സരത്തിനായി ദുർഹാമിലേക്ക് പോകാനും പന്തിനാകില്ല.

ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായും ഇവരില്‍ ഒരാള്‍ നെഗറ്റീവായെന്നും മറ്റൊരാള്‍ നിരീക്ഷണത്തിലാണെന്നും രാവിലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എട്ട് ദിവസമായി പന്ത് ഐസൊലേഷനിലാണെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇതിനെ തുടർന്നാണ് പന്തിന് കൊവിഡ് ബാധിച്ചതെന്ന സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ALSO READ: ഇംഗ്ലണ്ടിലെ ഇന്ത്യന്‍ താരങ്ങളില്‍ കൊവിഡ് ബാധിച്ചത് റിഷഭ് പന്തിനെന്ന് റിപ്പോര്‍ട്ട്

കൊവിഡ് സ്ഥിരീകരിച്ചതായും റിഷഭിന് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ബി.സി.സി.ഐയിൽ നിന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം കൊവിഡ് ടെസ്റ്റിന് വിധേയമാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ALSO READ:കൊവിഡ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്; പന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

റിഷബ് പന്ത് മറ്റ് താരങ്ങളോടൊപ്പം ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും ബാക്കിയുള്ള താരങ്ങൾ സുരക്ഷിതരാണെന്നും ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു. ഇതോടെ റിഷബ് പന്തും, പരിക്കേറ്റ സുഗ്‌മാൻ ഗില്ലും ഒഴികെയുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ ഇന്ന് ദുർഹാമിലേക്ക് യാത്രതിരിക്കും.

Last Updated : Jul 15, 2021, 7:25 PM IST

ABOUT THE AUTHOR

...view details