ലണ്ടന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് കോവിഡ് മുക്തനായി. രോഗമുക്തനായതോടെ പന്ത് ഡർഹാമിലുള്ള ഇന്ത്യൻ ടീമിനൊപ്പം ബയോ ബബിളിൽ ചേർന്നു. ബി.സി.സി.ഐയാണ് ട്വിറ്ററിലൂടെ റിഷഭ് പന്ത് തിരിച്ചെത്തിയ കാര്യം അറിയിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്കായെത്തിയ താരത്തിന് ജൂലൈ എട്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പന്ത് ഐസൊലേഷനിലായിരുന്നു. കൊവിഡ് ബാധിച്ചത് കാരണം താരത്തിന് സന്നാഹ മത്സരം നഷ്ടമായിരുന്നു.