കേരളം

kerala

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിടുന്നു, പിന്‍വലിക്കുന്നു; പന്തിന്‍റെ പ്രവര്‍ത്തി ചര്‍ച്ച, ലക്ഷ്യം ഉർവശി റൗട്ടേലയെന്ന് നെറ്റിസൺസ്

By

Published : Aug 12, 2022, 1:37 PM IST

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ട് 10 മിനുട്ടുകള്‍ക്കകം ഡിലീറ്റ് ചെയ്‌ത് ക്രിക്കറ്റര്‍ റിഷഭ് പന്ത്. പോസ്റ്റ് നടി ഉർവശി റൗട്ടേലയുമായുള്ള പോരിന്‍റെ ഭാഗമെന്ന് നെറ്റിസണ്‍സ്.

Rishabh Deletes Instagram Story  Rishabh pant Instagram Story  Rishabh pant  Urvashi Rautela  Rishabh pant against Urvashi Rautela  റിഷഭ്‌ പന്ത്  റിഷഭ്‌ പന്ത് ഇന്‍സ്റ്റഗ്രാം  ഉർവശി റൗട്ടേല  ഉർവശി റൗട്ടേലക്കെതിരെ റിഷഭ് പന്ത്
ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിടുന്നു, പിന്‍വലിക്കുന്നു; പന്തിന്‍റെ പ്രവര്‍ത്തി ചര്‍ച്ച, ലക്ഷ്യം ഉർവശി റൗട്ടേലയെന്ന് നെറ്റിസൺസ്

മുംബൈ: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത സ്റ്റോറി മിനുട്ടുകള്‍ക്കകം ഡിലീറ്റ് ചെയ്‌ത ക്രിക്കറ്റര്‍ റിഷഭ്‌ പന്തിന്‍റെ പ്രവര്‍ത്തി ചര്‍ച്ചയാവുന്നു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും നടി ഉർവശി റൗട്ടേലയുമായുള്ള പോരിന്‍റെ ഭാഗമായിരുന്നു പോസ്റ്റ്‌ എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. അടുത്തിടെ ഉര്‍വശി നല്‍കിയ ഒരു അഭിമുഖവുമായാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്.

തന്നെ കാണാന്‍ "ആര്‍പി" മണിക്കൂറുകളോളം കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും താന്‍ എടുത്തിരുന്നില്ലെന്നുമാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്. ആരാണ് ആര്‍പി എന്ന് അവതാരകന്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ നടി തയ്യാറായില്ല.

ഇതോടെ ഇത് റിഷഭ്‌ പന്താണെന്ന് ഇരുവരും തമ്മിലുള്ള ഗോസിപ്പുകള്‍ അറിയാവുന്ന ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു. അഭിമുഖങ്ങളില്‍ ആളുകള്‍ ഇങ്ങനെ പച്ചക്കള്ളം പറയുന്നത് കാണാന്‍ രസമാണ് എന്നായിരുന്നു പന്ത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി എഴുതിയത്.

പ്രശസ്‌തയാവാനും വാര്‍ത്തകളില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്‌തിക്ക് വേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നുമാണ് പന്ത് എഴുതിയത്. പോസ്റ്റ് ചെയ്‌ത് 10 മിനുട്ടിനുള്ളില്‍ സ്റ്റോറി താരം ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്‍റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details