കേരളം

kerala

ETV Bharat / sports

Rinku Singh Smashes Consecutive Sixes വിജയത്തിനായി വേണ്ടത് 6 പന്തില്‍ 17 റണ്‍സ്; മൂന്ന് സിക്‌സറുകള്‍ പറത്തി റിങ്കു സിങ്

Meerut Mavericks vs Kashi Rudras യുപി പ്രീമിയര്‍ ലീഗില്‍ കാശി രുദ്രാസിനെതിരായ മത്സരത്തില്‍ മീററ്റ് ടീമിന് വേണ്ടി സൂപ്പര്‍ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പറത്തി റിങ്കു സിങ്.

Rinku Singh Smashes Consecutive Sixes  Rinku Singh  Rinku Singh Six hitting video  kolkata knight riders  indian premier league  gujarat titans  Meerut Mavericks  Kashi Rudras  റിങ്കു സിങ്  റിങ്കു സിങ് സിക്‌സ് വിഡിയോ  കാശി രുദ്രാസ്  മീററ്റ് മാവെറിക്‌സ്  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
Rinku Singh Smashes Consecutive Sixes

By ETV Bharat Kerala Team

Published : Sep 1, 2023, 12:50 PM IST

ലഖ്‌നൗ:ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി വാഗ്‌ദാനമാണ് റിങ്കു സിങ് (Rinku Singh). റിങ്കുവിന്‍റെ പേരു കേള്‍ക്കുമ്പോള്‍ മിക്ക ക്രിക്കറ്റ് ആരാധകരുടെയും ഓര്‍മയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (indian premier league) കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ (gujarat titans) മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനമാവും ഓടിയെത്തുക.

തോറ്റെന്ന് കരുതിയ മത്സരത്തില്‍ റിങ്കുവിന്‍റെ മികവിലായിരുന്നു അന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (kolkata knight riders) വിജയം പിടിച്ചത്. അവസാന ഓവറില്‍ ഗുജറാത്ത് പേസര്‍ യാഷ് ദയാലിനെതിരെ തുടര്‍ച്ചയായ അഞ്ച് സിക്‌സറുകള്‍ പറത്തിക്കൊണ്ടായിരുന്നു 25-കാരന്‍ കൊല്‍ക്കത്തയുടെ വിജയം ഉറപ്പിച്ചത് (Rinku Singh Smashes Consecutive Sixes against Yash dayal in IPL 2023).

ഇപ്പോള്‍ യുപി ടി20 ലീഗിലും (UP T20 league) ഏറെക്കുറെ സമാനമായ പ്രകടം ആവര്‍ത്തിച്ചിരിക്കുകയാണ് റിങ്കു സിങ്. സൂപ്പര്‍ ഓവറില്‍ തുടർച്ചയായി മൂന്ന് സിക്‌സറുകൾ പറത്തിയ റിങ്കു സിങ് (Rinku Singh Smashes Consecutive Sixes) തന്‍റെ ടീമായ മീററ്റ് മാവെറിക്‌സിന്‍റെ (Meerut Mavericks) വിജയം ഉറപ്പിക്കുകയായിരുന്നു.

കാശി രുദ്രാസിനെതിരായ (Kashi Rudras) മത്സരത്തിലായിരുന്നു റിങ്കുവിന്‍റെ വമ്പന്‍ പ്രകടനം. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും 181 റൺസ് വീതമാണ് നേടാന്‍ കഴിഞ്ഞത്. നിശ്ചിത ഓവര്‍ ഇന്നിങ്‌സില്‍ കാര്യമായ പ്രകടനം നടത്താന്‍ റിങ്കുവിന് കഴിഞ്ഞിരുന്നില്ല. 22 പന്തിൽ 15 റൺസ് മാത്രമായിരുന്നു താരം നേടിയത്.

എന്നാല്‍ സൂപ്പര്‍ ഓവറില്‍ റിങ്കു സിങ്ങിനെ അയയ്‌ക്കാന്‍ മീററ്റ് ഫ്രാഞ്ചൈസി തീരുമാനമെടുക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലെ ആറ് പന്തില്‍ വിജയത്തിനായി 17 റൺസായിരുന്നു മീററ്റ് മാവെറിക്‌സിന് വേണ്ടിയിരുന്നത്. രുദ്രാസിന്‍റെ ഇടങ്കയ്യൻ സ്പിന്നർ ശിവ സിങ്ങായിരുന്നു (Shiva Singh) പന്തെറിയാന്‍ എത്തിയത്.

ശിവ സിങ്ങിന്‍റെ ആദ്യ പന്തില്‍ റിങ്കുവിന് ഒരു റൺ പോലും നേടാനായില്ല. എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് പന്തുകളും റിങ്കു അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയതോടെ മീററ്റ് ടീം വിജയം പിടിച്ചു. ലോങ്‌ ഓഫിലേക്കായിരുന്നു റിങ്കുവിന്‍റെ ആദ്യ സിക്‌സ്. തൊട്ടടുത്ത പന്തുകള്‍ ഡീപ്പ് മിഡ് വിക്കറ്റിലേക്കും പറന്നു. ഒടുവില്‍ ലോങ്‌ ഓഫിലേക്ക് മറ്റൊരു സിക്‌സുമായി റിങ്കു മത്സരം പൂർത്തിയാക്കുകയായിരുന്നു.

അടുത്തിടെ അവസാനിച്ച അയര്‍ലന്‍ഡ് പര്യടനത്തിലൂടെ ഇന്ത്യയ്‌ക്കായി റിങ്കു സിങ് അരങ്ങേറ്റം നടത്തിയിരുന്നു (Rinku singh debut match). മഴമുടക്കിയ അരങ്ങേറ്റ മത്സരത്തില്‍ റിങ്കുവിന് ബാറ്റിങ്ങിന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയ താരം ആരാധകരുടെ പ്രതീക്ഷ കാത്തിരുന്നു.

ALSO READ: Mohammad Kaif On Virat Kohli ഷഹീന്‍ ഷാ അല്ല ആരെറിഞ്ഞാലും കോലി അടിച്ച് തൂക്കും; ടി20 ലോകകപ്പിലെ പ്രകടനം പാക് ബോളര്‍മാര്‍ മറക്കാനിടയില്ലെന്നും കൈഫ്

ABOUT THE AUTHOR

...view details