കേരളം

kerala

ETV Bharat / sports

'ടി20 ലോകകപ്പ് ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്ന ഷോട്ടായിരിക്കും അത്'; വിരാട് കോലിയുടെ സിക്‌സറിനെ പുകഴ്‌ത്തി റിക്കി പോണ്ടിങ്

ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തില്‍ ഹാരിസ് റൗഫിനെതിരെ വിരാട് കോലി നേടിയ സിക്‌സിനെ കുറിച്ചാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് സംസാരിച്ചത്.

Etv T20 WC history  Ricky Ponting on Virat Kohli straight six  Ricky Ponting on Virat Kohli six  Virat Kohli straight six off Rauf  virat kohli six against harris rauf  ടി20 ലോകകപ്പ്  വിരാട് കോലി  റിക്കി പോണ്ടിങ്  ഹാരിസ് റൗഫിനെതിരായ വിരാട് കോലിയുടെ സിക്സ്  ടി20 ലോകകപ്പ് സൂപ്പര്‍ 12
Etv 'ടി20 ലോകകപ്പ് ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്ന ഷോട്ടായിരിക്കും അത്'; വിരാട് കോലിയുടെ സിക്‌സറിനെ പുകഴ്‌ത്തി റിക്കി പോണ്ടിങ്

By

Published : Nov 7, 2022, 5:58 PM IST

Updated : Nov 7, 2022, 7:21 PM IST

മെല്‍ബണ്‍:ടി20 ലോകകപ്പില്‍ ഇത്തവണ ക്രിക്കറ്റ് ആസ്വാദകരെ ആവേശത്തിലാഴ്‌ത്തിയ മത്സരമായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം. അന്ന് പാകിസ്ഥാനുയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. മത്സരത്തിന് ശേഷം ഇന്ത്യയെ വിജയത്തിലെത്തിച്ച വിരാട് കോലിയുടെ ഐതിഹാസിക ഇന്നിങ്സിനെ പ്രശംസിച്ച് നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

അവസാന ഓവറിലേക്ക് നീങ്ങിയ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് വിരാട് കോലിയുടെ രണ്ട് ഷോട്ടുകളായിരുന്നു. 19-ാം ഓവര്‍ എറിയാനെത്തിയ ഹാരിസ് റൗഫിനെ രണ്ട് തവണ വിരാട് കോലി അന്ന് അതിര്‍ത്തി കടത്തി. ആദ്യം സ്‌ട്രെയിറ്റിലേക്ക് കോലി അടിച്ച സിക്‌സറിനെ ടി20 ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഷോട്ടായി വിശേഷിപ്പിച്ചിരിക്കുകയാണ് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്.

ടി20 വേള്‍ഡ് കപ്പ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ഓസീസ് നായകന്‍റെ അഭിപ്രായപ്രകടനം. 'ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഓര്‍മിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഷോട്ടുകളിലൊന്നായി ഇത് മാറും. വൈറ്റ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തിലായിരിക്കില്ല, ടി20 ലോകകപ്പ് ചരിത്രത്തിലായിരിക്കും അത്', പോണ്ടിങ് പറഞ്ഞു.

എനിക്ക് ഒരിക്കലും ബാക്ക് ഫുട്ടില്‍ അങ്ങനെയൊരു ഷോട്ട് കളിക്കാന്‍ സാധിക്കില്ലെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു. അത്തരത്തിലൊരു ഷോട്ട് കളിക്കുന്നതിന് വിരാട് കോലിയുടെ ഫിറ്റ്‌നസും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നും റിക്കി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ 53 പന്ത് നേരിട്ടാണ് വിരാട് കോലി പുറത്താകാതെ 82 റണ്‍സ് നേടിയത്.

Last Updated : Nov 7, 2022, 7:21 PM IST

ABOUT THE AUTHOR

...view details