കേരളം

kerala

ETV Bharat / sports

IPL 2022: 'ആര്‍സിബിയോടൊപ്പമാണ്; എന്നാല്‍ മുംബൈക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു'- സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം - royal challengers bangalore

തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുംബൈയോട് ഡല്‍ഹി തോറ്റാല്‍ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫിലെത്താനാവൂ.

RCB fans trolled  mumbai indians vs delhi capitals  royal challengers bangalore  IPL 2022
IPL 2022: 'ആര്‍സിബിയോടൊപ്പമാണ്; എന്നാല്‍ മുംബൈക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു'- സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

By

Published : May 21, 2022, 10:37 AM IST

മുംബൈ:ഐപിഎല്ലില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ പോരടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. കളിക്കളത്തിന് പുറത്ത് മുംബൈക്ക് വേണ്ടി പ്രാര്‍ഥിച്ച്, അവരുടെ വിജയത്തിനായി കാത്തിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകരാണ് ട്രോളുകള്‍ എറ്റുവാങ്ങുന്നത്.

ഇന്ന് മുംബൈയോട് ഡല്‍ഹി തോറ്റാല്‍ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫിലെത്താനാവൂ. ഇതോടെയാണ് മറ്റ് ഫ്രാഞ്ചൈസികളുടെ ആരാധകര്‍ ചേര്‍ന്ന് ബാംഗ്ലൂര്‍ ആരാധകരെ ട്രോളുന്നത്. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നീ ടീമുകള്‍ നേരത്തെ തന്നെ പ്ലേ ഓഫ്‌ ഉറപ്പിച്ചിട്ടുണ്ട്.

ഇതോടെ നാലാം സ്ഥാനത്തിനായാണ് ഡല്‍ഹിയും ബാംഗ്ലൂരും തമ്മില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബാംഗ്ലൂരിന് 16 പോയിന്‍റുണ്ട്. 13 മത്സരങ്ങള്‍ കളിച്ച ഡല്‍ഹിക്ക് 14 പോയിന്‍റാണുള്ളത്. മുംബൈക്കെതിരെ ജയിക്കാനായാല്‍ ഡല്‍ഹിക്കും 16 പോയിന്‍റാണാവുക. എന്നാല്‍ ഭേദപ്പെട്ട റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിക്ക് മുന്നേറാനാവും.

മറിച്ച് മുംബൈ ജയിക്കുകയാണങ്കില്‍ റണ്‍ റേറ്റ് കണക്കുകളെ പേടിക്കാതെ തന്നെ ബാംഗ്ലൂരിന് പ്ലേ ഓഫ്‌ ഉറപ്പിക്കാം. വാങ്കഡെയില്‍ രാത്രി 7.30നാണ് മുംബൈ- ഡല്‍ഹി മത്സരം ആരംഭിക്കുക. മുന്‍ പോരാട്ടങ്ങളില്‍ ഡല്‍ഹിക്കെതിരെ മുംബൈക്ക് നേരിയ മേല്‍ക്കൈയുണ്ട്.

നേരത്തെ 31 മത്സരങ്ങളിലാണ് മുംബൈയും ഡല്‍ഹിയും നേര്‍ക്ക് നേര്‍ വന്നത്. ഇതില്‍ 16 മത്സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ 15 മത്സരങ്ങള്‍ ഡല്‍ഹിക്കൊപ്പം നിന്നിരുന്നു.

ABOUT THE AUTHOR

...view details