കേരളം

kerala

ETV Bharat / sports

നിറം മങ്ങി ബാംഗ്ലൂര്‍ ; കൊല്‍ക്കത്തയ്ക്ക് 93 റണ്‍സ് വിജയലക്ഷ്യം - ipl 2021

മലയാളി താരം സച്ചിന്‍ ബേബി 17 ബോളില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.

നിറം മങ്ങി ബാംഗ്ലൂര്‍; കൊല്‍ക്കത്ത 93 റണ്‍സ് വിജയലക്ഷ്യം
നിറം മങ്ങി ബാംഗ്ലൂര്‍; കൊല്‍ക്കത്ത 93 റണ്‍സ് വിജയലക്ഷ്യം

By

Published : Sep 20, 2021, 9:53 PM IST

Updated : Sep 20, 2021, 10:55 PM IST

അബുദാബി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 93 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 19 ഓവറില്‍ കൊല്‍ക്കത്ത എറിഞ്ഞ് വീഴ്ത്തി. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

നിരാശനാക്കി സച്ചിന്‍ ബേബി

നായകന്‍ വിരാട് കോലി അഞ്ച് റണ്‍സിന് പുറത്തായതോടെ ബാംഗ്ലൂരിന്‍റെ പതനം തുടങ്ങിയിരുന്നു. ദേവ്ദത്ത് പടിക്കലിന്‍റെ 22 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഗ്രീന്‍ മാക്സ്‌വെല്ലിന് 17 ബോളില്‍ 10 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മലയാളി താരം സച്ചിന്‍ ബേബി 17 ബോളില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി. വരുണ്‍ ചക്രവര്‍ത്തി, ആന്ത്രേ റസല്‍, ലോക്കി ഫര്‍ഗൂസണ്‍, പ്രസിധ് കൃഷ്ണ എന്നിവരാണ് കൊല്‍ക്കത്തക്കായി വിക്കറ്റ് വീഴ്ത്തിയത്. മികച്ച ബൗളിംഗ് ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തിയും ആന്ത്രേ റസലും മൂന്ന് വിക്കറ്റ് വീതം നേടി.

കൂടുതല്‍ വായനക്ക്: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്‍റി-20 ; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും

ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റും പ്രസിധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. നാലോവറില്‍ വിക്കറ്റൊന്നും നേടിയില്ലെങ്കിലും വെറും 20 റണ്‍സ് മാത്രം വഴങ്ങി സുനില്‍ നരെയ്‌നും കൊല്‍ക്കത്ത നിരയില്‍ ബൗളിങ്ങില്‍ തിളങ്ങി.

Last Updated : Sep 20, 2021, 10:55 PM IST

ABOUT THE AUTHOR

...view details