മുംബൈ:മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ 42-ാം പിറന്നാള്‍ ആണിന്ന്. ലോകമെമ്പാടുമുള്ള ആരാധകരും താരത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ട്. ആരാധകര്‍ക്കൊപ്പം തന്നെ ബിസിസിഐയും പല ക്രിക്കറ്റ് താരങ്ങളും ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
2019ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണിക്ക് നിലവില്‍ കളിക്കുന്ന താരങ്ങള്‍ ഉള്‍പ്പടെയാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ധോണിക്ക് ലഭിച്ചിരിക്കുന്ന ആശംസകളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ട്വീറ്റാണ്. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചിരുന്ന ഇരുവരും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളാണ്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അടുത്തിടെ കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ എംഎസ് ധോണിക്ക് കീഴില്‍ അഞ്ചാം കിരീടം നേടിയിരുന്നു. അന്ന്, ഫൈനലില്‍ രവീന്ദ്ര ജഡേജയുടെ മിന്നല്‍ ബാറ്റിങ്ങാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. ഈ നേട്ടത്തോടെ ഐപിഎല്ലില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ റെക്കോഡിനൊപ്പമെത്താനും ചെന്നൈക്കായി.
ആ മത്സരത്തിന് ശേഷമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് രവീന്ദ്ര ജഡേജ എംഎസ് ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. '2009 മുതല്‍ ഇന്നുവരെ എനിക്കൊപ്പമുള്ള മഹി ഭായിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മഞ്ഞ ജഴ്‌സിയില്‍ വീണ്ടും നമ്മള്‍ കണ്ടുമുട്ടും' ജഡേജ ട്വീറ്റ് ചെയ്‌തു.
Also Read :'ക്യാപ്‌റ്റന്‍ കൂള്‍' എംഎസ് ധോണി; ആരാധകരുടെ പ്രിയപ്പെട്ട തലയ്‌ക്ക് ഇന്ന് പിറന്നാള്‍