മുംബൈ: വാങ്കഡെ ടെസ്‌റ്റില്‍ ഇന്ത്യയുടെ 10 വിക്കറ്റും വീഴ്‌ത്തി ചരിത്ര നേട്ടമാണ് കിവീസ് സ്‌പിന്നര്‍ അജാസ് പട്ടേല്‍. ടെസ്റ്റിന്‍റെ ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടമാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ അജാസ് സ്വന്തമാക്കിയത്. 12 മെയ്ഡനുകളടക്കം 47.5 ഓവറില്‍ 119 റണ്‍സ് വിട്ടുനല്‍കിയാണ് താരത്തിന്‍റെ നേട്ടം.
ഇംഗ്ലണ്ടിന്‍റെ ജിം ലേക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവര്‍ മാത്രമാണ് അജാസിന് മുന്നെ ഈ നേട്ടം കൈവരിച്ചത്. താരത്തെ അഭിനന്ദിച്ച് അനില്‍ കുംബ്ലെയടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.