മുംബൈ: വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കേണ്ടെന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നിലപാടിനോട് യോജിച്ച് മുന്‍താരങ്ങളായ രവിശാസ്ത്രിയും സഹീര്‍ ഖാനും. ആഭ്യന്തര ക്രിക്കറ്റില്‍ ഉള്‍പ്പടെ മികച്ച അടിത്തറയാണ് ഇവിടെയുള്ളതെന്നും ഇന്ത്യന്‍ താരങ്ങള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നുമായിരുന്നു ഇരുവരുടെയും അഭിപ്രായം. മറ്റ് വിദേശ ലീഗുകളില്‍ കളിക്കാത്തത് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായെന്ന അഭിപ്രായം മുന്‍താരങ്ങള്‍ ഉള്‍പ്പടെ ഉന്നയിച്ച സാഹചര്യത്തിലാണ് ഇരുവരുടെയും പ്രതികരണം.
ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒരുപാട് മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ തന്നെ അക്കാര്യം മനസിലാകും. കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ എ ടീമിന്‍റെ പര്യടനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.