മുംബൈ : രഞ്ജി ട്രോഫി ക്രിക്കറ്റ് കലാശപ്പോരാട്ടത്തിൽ മുംബൈ മധ്യപ്രദേശിനെ നേരിടും. ബംഗാളിനെതിരെ 174 റണ്‍സിന്‍റെ തകർപ്പൻ ജയത്തോടെയാണ് ഫൈനലിലെത്തിയത്. മധ്യപ്രദേശിന്‍റെ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗാൾ അഞ്ചാം ദിനം 175 റണ്‍സിന് പുറത്തായി.
96-4 എന്ന സ്‌കോറില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ബംഗാളില്‍ നിന്ന് അപ്രതീക്ഷിത ചെറുത്തുനില്‍പ്പുകളൊന്നും ഉണ്ടായില്ല. 78 റൺസെടുത്ത നായകൻ അഭിമന്യു ഈശ്വരന്‍ മാത്രമാണ് പൊരുതി നോക്കിയത്. എട്ട് റണ്‍സെടുത്ത അനുസ്‌തൂപ് മജൂംദാര്‍ തുടക്കത്തിലേ മടങ്ങിയതോടെ ബംഗാൾ പ്രതിരോധത്തിലായി. ആദ്യ ഇന്നിങ്‌സിൽ ബംഗാളിനായി സെഞ്ച്വറി നേടിയ ഷഹബാസ് നായകനുമൊത്ത് സ്‌കോർ ചലിപ്പിച്ചു. എന്നാൽ കാര്‍ത്തികേയന്‍റെ പന്തിൽ അഭിമന്യു മടങ്ങിയതോടെ ബംഗാള്‍ എളുപ്പത്തില്‍ കീഴടങ്ങി. അഞ്ച് വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയ ആണ് ബംഗാളിനെ എറിഞ്ഞിട്ടത്.
ആദ്യ ഇന്നിങ്സിൽ ഹിമാന്‍ഷു മന്ത്രിയുടെ സെഞ്ചുറിയുടെയും അക്ഷത് രഘുവംശിയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 341 റണ്‍സടിച്ച ബംഗാളിന് മറുപടിയായി മനോജ് തിവാരിയുടെയും ഷഹബാസ് അഹമ്മദിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ ബംഗാള്‍ 273 റണ്‍സടിച്ചു.