കേരളം

kerala

ETV Bharat / sports

R Sai Kishore Got Emotional During National Anthem : ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ മത്സരം, ദേശീയ ഗാനത്തിനിടെ കണ്ണീരണിഞ്ഞ് സായ് കിഷോര്‍

Dinesh Karthik on R Sai Kishore : ആര്‍ സായ് കിഷോര്‍ ഇന്ത്യന്‍ ടീമിലെത്തിയത് കഠിനാധ്വാനത്താലെന്ന് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്

R Sai Kishore got emotional during national anthem  Asian Games 2023  R Sai Kishore  India vs Nepal  Dinesh Karthik on R Sai Kishore  ഏഷ്യന്‍ ഗെയിംസ് 2023  ആര്‍ സായ്‌ കിഷോര്‍  ദിനേശ് കാര്‍ത്തിക്
R Sai Kishore got emotional during national anthem

By ETV Bharat Kerala Team

Published : Oct 3, 2023, 6:00 PM IST

ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) നേപ്പാളിനെതിരെ ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ അരങ്ങേറ്റ മത്സരത്തിനായിരുന്നു ഇടങ്കയ്യന്‍ സ്‌പിന്നര്‍ ആര്‍ സായ് കിഷോര്‍ (R Sai Kishore) ഇറങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ നിരവധിയായ മികച്ച പ്രകടനങ്ങളുണ്ടായിട്ടും ദേശീയ ടീമിലേക്ക് വിളിയെത്താന്‍ വൈകിയ താരങ്ങളിലൊരാണ് 26-കാരനായ സായ് കിഷോര്‍.

ഹാങ്‌ചോയിലെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരായ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഏറെ വികാരഭരിതനായിരുന്നു താരം ( R Sai Kishore got emotional during national anthem ahead of India vs Nepal Asian Games 2023 match). കരച്ചിലടക്കാന്‍ പ്രയാസപ്പെടുന്ന സായ് കിഷോറിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സായിക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത് കഠിനാധ്വാനത്തിന്‍റെ ഫലമാണെന്ന് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എക്‌സില്‍ എഴുതിയിട്ടുണ്ട് (Dinesh Karthik on R Sai Kishore). "കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്ക് അതിന്‍റെ ഫലം തിരികെ നൽകാനുള്ള വഴികൾ ദൈവത്തിനുണ്ട്. സായ്‌ കിഷോര്‍ അവിശ്വസനീയ താരമാണ്.

വൈറ്റ് ബോളില്‍ ആഭ്യന്തര ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയ അവന്‍ ഒരു സമ്പൂർണ സൂപ്പർസ്റ്റാറാണ്. ടീമിന്‍റെ പ്ലെയിങ് ഇലവനില്‍ അവന്‍റെ പേരുകണ്ടപ്പോള്‍ വികാരാധീനനായി. അവന്‍റെ നേട്ടത്തില്‍ എനിക്ക് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.

തന്‍റെ ബാറ്റിങ് ഏറെ മെച്ചപ്പെടുത്താന്‍ അവന് കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്ന് അവൻ ഏത് ഫോർമാറ്റിലും ആശ്രയിക്കാവുന്ന ഒരാളായി രൂപാന്തരപ്പെടുകയും ചെയ്‌തു. അവനിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്ററായി മാറിയതില്‍ എനിക്ക് വലിയ സന്തോഷമാണുള്ളത്"- ദിനേശ് കാര്‍ത്തിക് തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

ALSO READ: Nayan Mongia On Ishan Kishan : 'രാഹുലല്ല, ബോളര്‍മാര്‍ക്ക് ആത്മവിശ്വാസം നൽകുന്ന ആ റോളിൽ അവനുണ്ടാവണം' ; ലോകകപ്പില്‍ ഇഷാന്‍ കീപ്പറാവണമെന്ന് മോംഗിയ ഇടിവി ഭാരതിനോട്

ഇന്ത്യ 23 റണ്‍സിന് വിജയിച്ച മത്സരത്തില്‍ സായ്‌ കിഷോറിന്‍റെ ബോളിങ് ഏറെ നിര്‍ണായകമായിരുന്നു. തന്‍റെ നാല് ഓവറുകളില്‍ 25 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റും വീഴ്‌ത്തിയിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സാണ് നേടിയിരുന്നത്.

ALSO READ: Mohammad Amir On Virat Kohli : 'ഭയമെന്ന വാക്ക് അയാളുടെ നിഘണ്ടുവിലില്ല' ; ലോകകപ്പില്‍ ഇന്ത്യ ഹോട്ട് ഫേവറേറ്റെന്ന് പാക് മുന്‍താരം

സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളാണ് മിന്നിയത്. 49 പന്തുകളില്‍ 100 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. റിങ്കു സിങ്‌ (15 പന്തില്‍ 37*), ശിവം ദുബെ (19 പന്തില്‍ 25*), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ് (23 പന്തില്‍ 25), എന്നിവരും നിര്‍ണായകമായി. നേപ്പാളിന്‍റെ മറുപടി നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സില്‍ അവസാനിച്ചു.

ABOUT THE AUTHOR

...view details