കേരളം

kerala

ETV Bharat / sports

R Ashwin on UAE vs New Zealand T20 'വമ്പന്‍ നേട്ടം, വരും തലമുറയ്‌ക്ക് പ്രതീക്ഷ'; യുഎഇയുടെ വിജയത്തെ അഭിനന്ദിച്ച് അശ്വിന്‍

UAE vs New Zealand highlights ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടി യുഎഇ.

R Ashwin on UAE vs New Zealand T20  R Ashwin twitter  R Ashwin  Rashid khan  R Ashwin on Rashid khan  R Ashwin on franchise cricket  UAE vs New Zealand highlights  രവിചന്ദ്രൻ അശ്വിൻ  ആര്‍ അശ്വിന്‍  റാഷിദ് ഖാന്‍  യുഎഇ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് അശ്വിന്‍  യുഎഇ vs ന്യൂസിലന്‍ഡ്
R Ashwin on UAE vs New Zealand T20

By

Published : Aug 20, 2023, 3:48 PM IST

ചെന്നൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യില്‍ യുഎഇ നേടിയ തകര്‍പ്പന്‍ വിജയത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിൻ (R Ashwin on UAE vs New Zealand T20). ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള വരും തലമുറയിലെ കളിക്കാര്‍ക്ക് ഈ വിജയം ഏറെ പ്രതീക്ഷ നൽകുന്നുവെന്നാണ് അശ്വിന്‍ (R Ashwin) പറയുന്നത്. എക്‌സിലൂടെയാണ്(ട്വിറ്റര്‍) അശ്വിന്‍ യുഎഇയെ അഭിനന്ദിച്ചത്.

യുഎഇയുടെ വിജയം ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ സ്വാധീനം അടിവരയിടുന്നതാണെന്നും താരം അഭിപ്രായപ്പെട്ടു. "ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് യുഎഇയ്‌ക്ക് വലിയ നേട്ടമാണ്. ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള വരും തലമുറയിലെ കളിക്കാര്‍ക്ക് ഏറെ പ്രതീക്ഷ നൽകുന്ന വിജയമാണിത്.

ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ സ്വാധീനമാണിത് അടിവരയിടുന്നത്. റാഷിദ് ഖാന്‍ (Rashid khan) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(IPL) എത്തുമ്പോള്‍ പ്രധാന ടൂര്‍ണമെന്‍റില്‍ ആരും ഭയപ്പെടുന്ന ഒരു ടീമായിരുന്നില്ല അഫ്‌ഗാനിസ്ഥാന്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അല്‍പം വ്യത്യസ്‌തമാണ്. ഭാവിയിൽ മറ്റ് രാജ്യങ്ങളിലെ കളിക്കാര്‍ ഐപിഎല്ലിൽ പ്രാതിനിധ്യം നേടുന്നതും, അവരുടെ രാജ്യങ്ങളിലെ കളിയുടെ ഗതി തന്നെ മാറ്റിമറയ്‌ക്കുന്നതും കണ്ടേക്കാം", അശ്വിന്‍ തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കി.

ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഏഴ്‌ വിക്കറ്റിനായിരുന്നു യുഎഇ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത് (UAE vs New Zealand highlights). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാന്‍ ഇറങ്ങിയ ന്യൂസിലന്‍ഡിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സായിരുന്നു നേടാന്‍ കഴിഞ്ഞത്. മറുപടിക്കിറങ്ങിയ യുഎഇ 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 144 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.

ഒരു ടെസ്റ്റ് ടീമിനെതിരെ യുഇഎയുടെ ആദ്യ വിജയമാണിത്. 29 പന്തില്‍ 55 റണ്‍സടിച്ച ക്യാപ്റ്റന്‍ മുഹമ്മദ് വസീം, 29 പന്തുകളില്‍ 48 റണ്‍സടിച്ച് പുറത്താവാതെ നിന്ന ആസിഫ് ഖാന്‍ എന്നിവരുടെ പ്രകടനമാണ് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. അര്യന്‍ഷ് ശര്‍മ (3 പന്തുകളില്‍ 0), വൃത്യ അരവിന്ദ് (21 പന്തില്‍ 25) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മലയാളി താരം ബാസില്‍ ഹമീദ് (12 പന്തുകളില്‍ 12) പുറത്താവാതെ നിന്നു.

നേരത്തെ അയാന്‍ അഫ്‌സല്‍ ഖാന്‍, മുഹമ്മദ് ജവാദ് എന്നിവരുടെ മികവിലാണ് യുഎഇ ന്യൂസിലന്‍ഡിനെ പിടിച്ച് കെട്ടിയത്. അയാന്‍ അഫ്‌സല്‍ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് ജവാദ് രണ്ട് വിക്കറ്റുകളാണ് നേടിയത്. 46 പന്തുകളില്‍ 63 റണ്‍സെടുത്ത മാര്‍ക്ക് ചാപ്മാന് മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. ജയിംസ് നീഷാം(17 പന്തില്‍ 21), ചാഡ് ബൗസ് (21 പന്തുകളില്‍ 21) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

ALSO READ: IRE vs IND 2nd T20I Weather 'കളിക്കുന്നത്' മഴയോ..? ഇന്ത്യ-അയർലണ്ട് രണ്ടാം മത്സരത്തിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

ABOUT THE AUTHOR

...view details