കേരളം

kerala

ETV Bharat / sports

R Ashwin's batting practice: കളികഴിഞ്ഞ് ബാറ്റെടുത്ത് നെറ്റ്‌സിലേക്ക്; അശ്വിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ - ആര്‍ അശ്വിന്‍ ബാറ്റിങ് പ്രാക്‌ടീസ്

India vs Australia: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തിന് ശേഷം രാത്രി വൈകി ബാറ്റിങ് പരിശീലനത്തിനിറങ്ങി ഇന്ത്യയുടെ വെറ്ററന്‍ താരം ആര്‍ അശ്വിന്‍.

R Ashwin batting practice  R Ashwin  India vs Australia  ODI World Cup 2023  Asia Cup 2023  BCCI  ആര്‍ അശ്വിന്‍  ബിസിസിഐ  ആര്‍ അശ്വിന്‍ ബാറ്റിങ് പ്രാക്‌ടീസ്  ഇന്ത്യ vs ഓസ്‌ട്രേലിയ
R Ashwin batting practice after India vs Australia match

By ETV Bharat Kerala Team

Published : Sep 23, 2023, 12:49 PM IST

മൊഹാലി : ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെട്ടതോടെ ഏകദിന ലോകകപ്പ് (ODI World Cup 2023) പ്രതീക്ഷയിലാണ് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin). ബിസിസിഐ (BCCI) സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ച ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ അശ്വിന്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ സ്‌ക്വാഡില്‍ ഒരു ഓഫ്‌ സ്‌പിന്നറുടെ അഭാവം വ്യാപകമായി ചര്‍ച്ചയായിരുന്നു.

അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിനിടെ (Asia Cup 2023) അക്‌സര്‍ പട്ടേലിന് പരിക്കേല്‍ക്കുക കൂടി ചെയ്‌ത സാഹചര്യത്തിലാണ് അശ്വിന് ഓസീസിനെതിരായ പരമ്പരയിലേക്ക് വിളിയെത്തുന്നത്. ലോകകപ്പിനുള്ള കളിക്കാരുടെ അന്തിമ പട്ടിക നല്‍കുന്നതിന് സെപ്റ്റംബര്‍ 27 വരെ സമയുണ്ടെന്നിരിക്കെ സ്‌ക്വാഡില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളുണ്ട്.

അശ്വിനായിരിക്കും സ്‌ക്വാഡിലേക്ക് എത്തുകയെന്നാണ് പ്രധാന സംസാരം. ഓസീസിനെതിരായ (India vs Australia) ഏകദിന പരമ്പരയിലൂടെ രണ്ട് വര്‍ഷത്തിന് ശേഷമാണ് അശ്വിന്‍ വീണ്ടും ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഇന്നലെ മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 10 ഓവറുകള്‍ എറിഞ്ഞ 37-കാരന്‍ 47 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

4.70 ആയിരുന്നു ഇക്കോണമി. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് പലകുറി തെളിയിച്ച താരമാണ് അശ്വിന്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ നേടിയ അഞ്ച് സെഞ്ച്വറികളും ഇതിന് സാക്ഷ്യം പറയുന്നതാണ്. ഏകദിനത്തിലും ഐപിഎല്ലിലും ഓരോ അര്‍ധ സെഞ്ച്വറികള്‍ വീതവും അശ്വിന്‍റെ പേരിലുണ്ട്.

എന്നാല്‍ ഓസീസിന് എതിരെ ബാറ്റു ചെയ്യാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇതോടെ മത്സര ശേഷം രാത്രി വൈകി നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിന് ഇറങ്ങിയ അശ്വിന് തികഞ്ഞ കയ്യടി നല്‍കിയിരിക്കുകയാണ് ആരാധകര്‍ (R Ashwin's batting practice after India vs Australia match). ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലെത്തിയാല്‍ തന്‍റെ അനുഭവ പരിചയത്താല്‍ എതിര്‍ ടീം ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാന്‍ കളിയുന്ന അശ്വിന് ബാറ്റുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാവന്‍ കഴിയുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

ടീമില്‍ ബാറ്റിങ് ഡെപ്‌ത്ത് വര്‍ധിപ്പിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മാനേജ്‌മെന്‍റും പലതവണ അടിവരയിട്ട സാഹചര്യത്തില്‍ കൂടിയാണ് അശ്വിന് ആരാധക പിന്തുണ. അതേസമയം മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 276 റണ്‍സായിരുന്നു നേടിയിരുന്നത്. മുഹമ്മദ് ഷമിയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത്.

മറുപടിക്കിറങ്ങിയ ഇന്ത്യ ഒമ്പത് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കി നില്‍ക്കെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. ശുഭ്‌മാന്‍ ഗില്‍ (Shubman Gill), റിതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) കെഎല്‍ രാഹുല്‍ (KL Rahul), സൂര്യകുമാര്‍ യാദവ് (Suryakumar Yadav) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ALSO READ: India Wins Against Australia: തുടങ്ങിവച്ച് ഗില്ലും ഗെയ്‌ക്‌വാദും, ഒടുക്കം ഗംഭീരമാക്കി രാഹുലും സ്‌കൈയും; ഓസീസിനെതിരെ ഇന്ത്യക്ക് ജയം

ABOUT THE AUTHOR

...view details