ചണ്ഡീഗഡ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരുന്ന സീസണില്‍ പഞ്ചാബ് കിങ്സിനെ ഇന്ത്യയുടെ വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ നയിക്കും. മായങ്ക് അഗര്‍വാളിന് പകരക്കാരനായാണ് ധവാനെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്. നേരത്തെ പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലയെ പുറത്താക്കി ട്രവര്‍ ബെയ്‌ലിസിനെയും ടീം നിയമിച്ചിരുന്നു.
ഐപിഎല്‍ പതിനാറാം പിതിപ്പില്‍ പഞ്ചാബിന്‍റെ പതിനാലാമത്തെ നായകനാണ് ധവാന്‍. കഴിഞ്ഞ സീസണില്‍ കെ എല്‍ രാഹുല്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മായങ് അഗര്‍വാളിനെ ടീമിന്‍റെ ക്യാപ്‌റ്റനായി നിയമിച്ചത്. അഗര്‍വാളിന് കീഴില്‍ കളത്തിലിറങ്ങിയ പഞ്ചാബ് കിങ്സ് ഏഴ് ജയവും അത്ര തന്നെ തോല്‍വിയും നേടി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.