കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിനെ (PSL) ഇന്ത്യൻ പ്രീമിയർ ലീഗിനെക്കാൾ ഉയരത്തിൽ എത്തിക്കുമെന്ന വെല്ലുവിളിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. നിലവിലെ അവസ്ഥയിൽ നിന്ന് വലിയ മാറ്റങ്ങൾ വരുത്തി പിഎസ്‌എൽ വളരുന്നതോടെ ആരാണ് ഐപിഎൽ കളിക്കാൻ പോകുന്നതെന്ന് കാണണമെന്നും റമീസ് രാജ വെല്ലുവിളിച്ചു.
ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗ് എന്ന നിലയിൽ ഐപിഎല്ലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള മാറ്റങ്ങളാണ് പിഎസ്എൽ മുന്നോട്ട് വെയ്‌ക്കുന്നത്. നിലവിലെ ഡ്രാഫ്‌റ്റ് സിസ്റ്റത്തിൽ നിന്ന് ഐപിഎൽ മാതൃകയിൽ താരങ്ങളെ ലേലത്തിലൂടെ ടീമിലെത്തിക്കുന്നതാണ് പ്രധാന മാറ്റം.
'ഡ്രാഫ്‌റ്റ് സിസ്റ്റം തുല്യ ശക്‌തിയുള്ള ടീമുകൾ രൂപികരിക്കാൻ അവസരം നൽകുന്നു. ഇതുവരെ നടന്ന ഏഴ് സീസണുകൾക്കിടെ ആറ് ടീമുകളും ഒരു തവണയെങ്കിലും കിരീടം നേടിയിട്ടുണ്ട്. കൂടാതെ അടുത്ത സീസണ്‍ മുതൽ പിഎസ്എൽ കൂടുതൽ വേദികളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. മത്സരങ്ങൾ ഹോം- എവേ രീതിയിൽ സംഘടിപ്പിക്കാനാണ് നീക്കം,' റമീസ് രാജ അറിയിച്ചു.
ALSO READ:ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹപരിശീലകനായി ഷെയ്‌ന്‍ വാട്‌സണെ നിയമിച്ചു
ഇത്തരം ലീഗുകൾ പണത്തിന്‍റെ കളിയാണ്. പാകിസ്ഥാനിൽ ക്രിക്കറ്റിന്‍റെ മാർക്കറ്റ് വളരുമ്പോൾ മറ്റ് രാജ്യങ്ങളിലെ ടീമുകൾക്ക് നമ്മോടുള്ള നിലപാടും മാറും. പിഎസ്എൽ വലിയ രീതിയിൽ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതോടെ ആരാണ് ഐപിഎല്ലിലേക്ക് പോകുന്നതെന്ന് കാണണമെന്നും റമീസ് രാജ വെല്ലുവിളിച്ചു.