ലാഹോര്‍: വെസ്റ്റ്‌ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 120 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 93 പന്തില്‍ പന്തില്‍ 77 റണ്‍സടിച്ച ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ഇന്നിങ്സാണ് പാക് പടയ്‌ക്ക് തുണയായത്. എല്ലാ ഫോര്‍മാറ്റിലുമായി തുടര്‍ച്ചയായി ഒന്‍പതാം മത്സരത്തിലാണ് താരം 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്.
ഇതോടെ ക്രിക്കറ്റ് റെക്കോഡ് ബുക്കിലും ബാബര്‍ ഇടം നേടി. എന്നാല്‍ ബാബര്‍ ഗ്രൗണ്ടില്‍ കാണിച്ച വലിയൊരു മണ്ടത്തരമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബാബറിന്‍റെ പിഴവിനാല്‍ അഞ്ചുറണ്‍സും പാകിസ്ഥാന് നഷ്‌ടമാവുകയും ചെയ്‌തു. വിന്‍ഡീസ് ഇന്നിങ്സിന്‍റെ 29ാം ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ബാബറിന് അമളി പറ്റിയത്.
കീപ്പിങ് ഗ്ലൗസിനൊന്ന് കൈയിലണിഞ്ഞ താരം സ്റ്റംപ്‌സിന് പിന്നില്‍ നിന്ന് പന്ത് പിടിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ ബാബറിന് കനത്ത താക്കീത് നല്‍കിയതോടൊപ്പം വിന്‍ഡീസിന് അഞ്ചുറണ്‍സ് സൗജന്യമായി നല്‍കുകയായിരുന്നു. ക്രിക്കറ്റ് നിയമപ്രകാരം ഫീല്‍ഡ് ചെയ്യുന്ന ടീമില്‍ വിക്കറ്റ് കീപ്പറെ മാത്രമെ ഗ്ലൗസോ, ലെഗ് ഗാർഡുകളോ ധരിക്കാന്‍ അനുവദിക്കു.
also read: ഓസ്‌ട്രേലിയൻ വിക്കറ്റുകളിൽ ഏറ്റവും അപകടകാരി അവനായിരിക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് പോണ്ടിങ്
അതേസമയം പാകിസ്ഥാന്‍ ഉയര്‍ത്തിയ 276 റണ്‍സ് വിജയ ലക്ഷം പിന്തുടര്‍ന്ന വിന്‍ഡീസ് വെറും 155 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളിയിലും ജയം പിടിച്ച പാകിസ്ഥാന്‍ പരമ്പര സ്വന്തമാക്കുകയും ചെയ്‌തു. മൂന്നാം മത്സരം ജൂണ്‍ 12ന് മുള്‍ട്ടാനില്‍ നടക്കും.