മുംബൈ: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) ഔദ്യോഗിക ഗാനം പുറത്ത് (ICC launches official anthem Dil Jashn Bole for the Cricket World Cup 2023). 'ദിൽ ജഷൻ ബോലെ' 'Dil Jashn Bole' എന്ന് പേരിട്ടിരിക്കുന്ന ഗാനം തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഐസിസി ആരാധകരുടെ മുന്നില്‍ എത്തിച്ചിരിക്കുന്നത്. ബോളിവുഡ് താരം രൺവീർ സിങ്ങാണ് (Ranveer Singh) ലോകകപ്പിന്‍റെ അവേശം പരകോടിയിലെത്തിക്കുന്ന ഗാനത്തിലെ പ്രധാന ആകര്‍ഷങ്ങളിലൊന്ന്.
ഇന്ത്യൻ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ (Yuzvendra Chahal) ഭാര്യയും സോഷ്യല്‍ മിഡിയ ഇന്‍ഫ്ലുവന്‍സറുമായ ധനശ്രീ വര്‍മയും (Dhanashree Verma) ഗാനത്തില്‍ (Cricket World Cup official anthem ) പ്രത്യക്ഷപ്പെടുന്നുണ്ട്. ധനശ്രീയെ കൂടാതെ നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഗാനത്തിന്‍റെ ഭാഗമാണ്. പ്രീതം ചക്രവർത്തിയുടെ (Pritam Chakraborty) ഈണത്തിന് ശ്ലോക് ലാലും, സാവേരി വർമയും ചേർന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.
പ്രീതം ചക്രവർത്തി, നകാഷ് അസീസ്, ശീരാമ ചന്ദ്ര, അമിത് മിശ്ര, ജൊനീറ്റ ഗാന്ധി, ആകാസ, ചരൺ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. മൂന്ന് മിനിട്ട് ഇരുപത്തി രണ്ട് സെക്കന്‍റാണ് ദൈര്‍ഘ്യം. നിലവില്‍ സോഷ്യല്‍ മിഡിയില്‍ തരംഗമായി മാറുകയാണ് 'ദിൽ ജഷൻ ബോലെ'.
അതേസമയം ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറുക. ഇന്ത്യയ്‌ക്ക് പുറമെ ശ്രീലങ്ക, നെതർലൻഡ്‌സ്, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന 10 ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുക.