കേരളം

kerala

ETV Bharat / sports

HARBHAJAN SINGH | എന്തുകൊണ്ട് പുറത്താക്കി ?, ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല ; തുറന്നുപറഞ്ഞ് ഭാജി - വിരമിക്കൽ കാരണം വ്യക്‌തമാക്കി ഹർഭജൻ

തന്നെ ടീമിൽ നിന്ന് പുറത്താക്കിയതിനുള്ള കാരണം എന്താണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് ഹർഭജൻ.

harbhajan singh Retirement  harbhajan singh Blame BCCI  harbhajan About his Retirement  harbhajans sad story of Indian cricket  ഹർഭജൻ സിങ് വിരമിച്ചു  വിരമിക്കൽ കാരണം വ്യക്‌തമാക്കി ഹർഭജൻ  ബിസിസിഐക്കെതിരെ ഹർഭജൻ
HARBHAJAN SINGH: ടീമിൽ നിന്ന് എന്തുകൊണ്ട് പുറത്താക്കി? ഇതുവരെ ഉത്തരം ലഭിച്ചില്ല; തുറന്ന് പറഞ്ഞ് ഭാജി

By

Published : Dec 26, 2021, 6:18 PM IST

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്‌പിൻ ഇതിഹാസം ഹർഭജൻ സിങ് കഴിഞ്ഞ ദിവസമാണ് തന്‍റെ 23 വർഷത്തെ കരിയറിന് വിരാമമിട്ടുകൊണ്ട് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഒരു കാലത്ത് ഇന്ത്യൻ ബോളിങ് നിരയുടെ നട്ടെല്ലായിരുന്ന താരത്തിന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതേസമയം തന്നെ ടീമിൽ നിന്ന് പുറത്താക്കിയതിനുള്ള കാരണം എന്താണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹർഭജൻ.

ടെസ്റ്റിൽ 400ൽ അധികം വിക്കറ്റുകൾ വീഴ്‌ത്തിയൊരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയും, അതിന്‍റെ കാരണം അയാളോട് പറയാതിരിക്കുകയും ചെയ്‌താൽ സ്വാഭാവികമായും നിരവധി ചോദ്യങ്ങളുയരും. ടീമിൽ നിന്ന് പുറത്താക്കിയതിന്‍റെ കാരണം ഞാൻ പലരോടും ചോദിച്ചെങ്കിലും എനിക്കതിന് കൃത്യമായ ഉത്തരം ലഭിച്ചില്ല, ഹർഭജൻ പറഞ്ഞു.

ALSO READ:മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു, പിന്നാലെ ഹൃദയാഘാതം ; അൾജീരിയൻ ഫുട്ബോളർക്ക് ദാരുണാന്ത്യം

കൃത്യസമയത്ത് പിന്തുണ ലഭിച്ചിരുന്നെങ്കിൽ അന്ന് 500-550 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ശേഷം ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേനേ. കാരണം 31 വയസുള്ളപ്പോൾ ഞാൻ 400 ലധികം ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. മൂന്നോ നാലോ വർഷം കൂടി കളിച്ചിരുന്നെങ്കിൽ ഞാൻ 500 വിക്കറ്റ് നേട്ടം കൈവരിക്കുമായിരുന്നു - ഹർഭജൻ പറഞ്ഞു.

400 വിക്കറ്റ് നേടിയ ഒരാൾക്ക് ഇത് സംഭവിക്കാമെങ്കിൽ 40 വിക്കറ്റ് നേടിയ ഒരു താരത്തിന്‍റെ അവസ്ഥ എന്തായിരിക്കും. കരിയറിൽ ടീമിനായി ഒട്ടേറെ നേട്ടങ്ങൾ നേടിയവരെപ്പോലും ആവശ്യം കഴിയുമ്പോൾ തഴയുന്നു. ഇതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സങ്കടകരമായ അവസ്ഥ, ഹർഭജൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ടര്‍ബണേറ്റര്‍

ടെസ്റ്റിൽ അനില്‍ കുംബ്ലെക്കും കപില്‍ ദേവിനും ആര്‍ അശ്വിനും ശേഷം ഇന്ത്യയുടെ നാലാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് ഹർഭജൻ സിങ്. ടെസ്റ്റില്‍ 103 മത്സരങ്ങളില്‍ 417 വിക്കറ്റും 236 ഏകദിനത്തില്‍ 269 വിക്കറ്റും 28 രാജ്യാന്തര ടി20യില്‍ 25 വിക്കറ്റും താരം നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഇന്ത്യക്കായി ആദ്യമായി ഹാട്രിക്ക് സ്വന്തമാക്കുന്ന താരവും ഹർഭജൻ സിങ്ങാണ്.

ABOUT THE AUTHOR

...view details