അഹമ്മദാബാദ് :ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന് (Cricket World Cup 2023) ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയുള്ളത്. ടീമുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും ഹോട്ട് ടോപ്പിക്കാണ് (Nayan Mongia On Ishan Kishan).
കെഎല്‍ രാഹുല്‍ (KL Rahul) , ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരില്‍ ആരാവും വിക്കറ്റ് കീപ്പര്‍ ബാറ്ററായി പ്ലെയിങ് ഇലവനില്‍ എത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നയന്‍ മോംഗിയ. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പറായി പ്ലെയിങ് ഇലവനില്‍ എത്തേണ്ടതെന്നാണ് നയന്‍ മോംഗിയ പറയുന്നത് (Nayan Mongia Picks Ishan Kishan as Wicketkeeper in Indian Team cricket World Cup 2023).
ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ മുന്‍ താരം വിഷയത്തില്‍ സംസാരിച്ചത്. "ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്ഥിരം വിക്കറ്റ് കീപ്പർ ഉണ്ടായിരിക്കണം. ബോളർമാർക്ക് ആത്മവിശ്വാസം നൽകുന്ന ആ റോളിൽ ഇഷാൻ കിഷനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ഇഷാൻ കിഷൻ മികച്ച ഇടംകൈയ്യൻ ബാറ്റർ കൂടിയാണ് (Nayan Mongia on Ishan Kishan). എന്നാല്‍, ഇഷാനും രാഹുലും ടീമിലുണ്ടെങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായകരമാവും"- നയന്‍ മോംഗിയ (Nayan Mongia) പറഞ്ഞു.
സമ്മര്‍ദത്തിന് അടിപ്പെടരുത്:ടൂര്‍ണമെന്‍റിലെ ഓരോ മത്സരത്തിലും രോഹിത്തും സംഘവും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. "ടൂര്‍ണമെന്‍റിലുടനീളം എല്ലാ കളിക്കാര്‍ക്കും നിർണായക പങ്ക് വഹിക്കാനുണ്ട്. നമ്മുടെ ടീമില്‍ ആക്രമണോത്സുകരായ ബാറ്റർമാരും ഓൾറൗണ്ടർമാരും മികച്ച നിലവാരമുള്ള ബോളർമാരുമുണ്ട്.