ചെന്നൈ :തമിഴ്‌നാട് പ്രീമിയർ ലീഗിനിടെ കാണികളോട് തര്‍ക്കിച്ച് മുന്‍ ഇന്ത്യന്‍ താരം മുരളി വിജയ്. തര്‍ക്കത്തെ തുടര്‍ന്ന് ബൗണ്ടറി ലൈനിലെ പരസ്യ സ്ക്രീനുകൾ മറികടന്ന് കാണികള്‍ക്ക് അരികിലെത്തിയ താരത്തെ സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ടാണ് തിരിച്ചയച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മുരളി വിജയ് ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യവെ ആരാധകര്‍ ദിനേഷ് കാര്‍ത്തിക്കിന് വേണ്ടി മുദ്രാവാക്യം വിളിച്ച സംഭവം അടുത്തിടെ ചര്‍ച്ചയായിരുന്നു. ആരാധകർ ‘ഡികെ, ഡികെ’ എന്ന് വിളിക്കുന്നതിന്‍റെയും തുടർന്ന് താരം കൈ കൂപ്പി നില്‍ക്കുന്നതിന്‍റെയും ദൃശ്യം പുറത്തുവന്നിരുന്നു.