കേരളം

kerala

ETV Bharat / sports

കട്ട ആരാധികയ്‌ക്ക് ജഴ്‌സി സമ്മാനിച്ച് ലയണല്‍ മെസി ; സന്തോഷമടക്കാനാവാതെ ധോണിയുടെ മകള്‍ സിവ - എംഎസ്‌ ധോണി

ഇന്ത്യന്‍ ക്രിക്കറ്റര്‍ എംഎസ് ധോണിയുടെ മകള്‍ക്ക് ജഴ്‌സി സമ്മാനിച്ച് അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി, സന്തോഷം പങ്കുവച്ച് ഏഴുവയസുകാരി സിവ സിങ്‌ ധോണി

Ziva Singh Dhoni  MS Dhoni s daughter Ziva Singh Dhoni  MS Dhoni  Ziva with Lionel Messi autographed jersey  Ziva Singh Dhoni Instagram  സിവ സിങ്‌ ധോണി  ധോണിയുടെ മകള്‍ക്ക് ജഴ്‌സി സമ്മാനിച്ച് ലയണല്‍ മെസി  ലയണല്‍ മെസി  എംഎസ്‌ ധോണി  സിവ സിങ്‌ ധോണി ഇന്‍സ്റ്റഗ്രാം
സന്തോഷമടക്കാനാവാതെ ധോണിയുടെ മകള്‍ സിവ

By

Published : Dec 28, 2022, 11:42 AM IST

റാഞ്ചി : ഇന്ത്യന്‍ ക്രിക്കറ്റര്‍ എംഎസ് ധോണിയുടെ ഫുട്‌ബോള്‍ പ്രേമം ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. പരിശീലനത്തിനിടെയും മറ്റും സഹതാരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന ധോണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അച്ഛന്‍റെ അതേ പാതയിലാണ് മകള്‍ സിവ സിങ്‌ ധോണിയുടെ സഞ്ചാരമെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അര്‍ജന്‍റീനയുടെ കടുത്ത ആരാധികയാണ് സിവ. ലോകകപ്പിലെ അര്‍ജന്‍റീനയുടെ വിജയത്തിന് പിന്നാലെ ഏഴ് വയസുകാരിയെ തേടിയെത്തിയത് സാക്ഷാല്‍ ലയണല്‍ മെസി ഒപ്പിട്ട അര്‍ജന്‍റൈന്‍ ജഴ്‌സിയാണ്. തനിക്ക് ലഭിച്ച പ്രിയപ്പെട്ട സമ്മാനം ധരിച്ചുള്ള ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സിവ പങ്കുവച്ചിട്ടുണ്ട്.

'അച്ഛനെപ്പോലെ മകളും' എന്ന അടിക്കുറിപ്പാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജഴ്‌സിയില്‍ 'സിവയ്ക്ക്‌' എന്ന് അര്‍ഥം വരുന്ന 'para ziva' എന്നും സ്പാനിഷില്‍ എഴുതിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതിനകം ചിത്രം ലൈക്ക് ചെയ്‌തിരിക്കുന്നത്.

ALSO READ:ക്രിസ്‌മസ് സര്‍പ്രൈസ് ഒരുക്കി ജോര്‍ജിന റോഡ്രിഗസ്, കാമുകിയുടെ സമ്മാനം കണ്ട് ഞെട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാതാപിതാക്കളായ ധോണിയും സാക്ഷി ധോണിയും ചേര്‍ന്നാണ് സിവയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഐഎസ്‌എല്‍ ടീം ചെന്നൈയിന്‍ എഫ്‌സിയുടെ സഹ ഉടമ കൂടിയാണ് 41കാരനായ ധോണി. ഐപിഎൽ 2022 സീസൺ അവസാനിച്ചത് മുതൽ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ധോണി പുതിയ സീസണിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തും. ഐപിഎൽ 2023 ധോണിയുടെ അവസാന സീസണായിരിക്കുമെന്നാണ് ആരാധകരില്‍ പലരും കരുതുന്നത്.

ABOUT THE AUTHOR

...view details